ചൂടോടുകൂടി കഴിക്കാം ക്രിസ്പിയായി ചിക്കൻ പക്കവട
നാലു മാണി പലഹാരങ്ങൾ പലർക്കും പല രീതിയിൽ ഇഷ്ടപ്പെടുന്നവരാണ്.ചിലർക്ക് മധുരമാവാം മറ്റു ചിലർക്കു എരിവുള്ളതാവാം അങ്ങനെ.എരിവുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഇത് ഇഷ്ടപ്പെടാതിരിക്കില്ല.പക്കവട എല്ലർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണല്ലോ.അതിൽ തന്നെ വ്യത്യ്സ്തമായി ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു പലഹാരമാണ് ചിക്കൻ പക്കാവട.
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ -250 ഗ്രം
- സവാള നീളത്തിൽ മുറിച്ചത് - രണ്ട്
- പച്ചമുളക് (ചെറുതായി മുറിച്ചത്) -അഞ്ച് എണ്ണം
- കാശ്മീരി മുളകുപൊടി - രണ്ടുടീസ്പൂൺ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- കായപ്പൊടി -ഒരു നുള്ള്
- പെരുഞ്ചീരകം (ചതച്ചത്) - ഒരു ടീസ്പൂൺ
- കടലമാവ് - 100 ഗ്രാം
- അരിപ്പൊടി - 50 ഗ്രാം
- കറിവേപ്പില - രണ്ടുതണ്ട്
- ഗരം മസാല -1/2 ടീസ്പൂൺ
- എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. ചിക്കൻ ചെറുതാക്കി മുറിച്ചത്തിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ്,മഞ്ഞൾ പൊടി എന്നിവ ചേർത്ത് മസാല ചേർത്ത് 1 മണിക്കൂർ വെക്കണം.
2. എണ്ണ ഒഴിവാക്കി ബാക്കിയെല്ലാ ചേരുവകളും ആവശ്യത്തിനുവെള്ളവും ചേർത്ത് ഒരു മാവുണ്ടാക്കുക.
3. ചിക്കൻ ചേർത്തിളക്കുക.
4. ചൂടായ എണ്ണയിൽ ഓരോ സ്പൂൺ ചിക്കൻകൂട്ട് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.