വ്യ​ത്യ​സ്ത രു​ചി​യി​ൽ ചി​ക്ക​ൻ മീ​റ്റ് ബാ​ൾ​സ്

വെ​റൈ​റ്റി ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ. ഇ​ട​ക്കൊ​രു ​ചേ​ഞ്ചി​നു വേ​ണ്ടി പ​ല റ​സ്റ്റോ​റ​ന്‍റു​ക​ൾ ത​പ്പി ഇ​റ​ങ്ങാ​റു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഒ​രു സ്പെ​ഷ്യ​ൽ ഐ​റ്റം ആ​ണി​ത്.

ചേ​രു​വ​ക​ൾ

● 1.കീ​മ (ചി​ക്ക​ൻ എ​ല്ലി​ല്ലാ​ത്ത അ​ര​ച്ചെ​ടു​ത്ത​ത്‌) - 1/2 കി​ലോ

● പ​ച്ച​മു​ള​ക് - 1/2 ടീ​സ്പൂ​ൺ, ചെ​റു​താ​യി അ​രി​ഞ്ഞ​ത് ● ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും അ​രി​ഞ്ഞ​ത് - 1/2 ടീ​സ്പൂ​ൺ വീ​തം ● മ​ഞ്ഞ​ൾ പൊ​ടി - 1/4 ടീ​സ്പൂ​ൺ ● കു​രു​മു​ള​ക് പൊ​ടി - 1/2 ടീ​സ്പൂ​ൺ ഗ​രം മ​സാ​ല പൊ​ടി - 1/2 - 3/4 ടീ​സ്പൂ​ൺ ● ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ഗ്രേ​വി​ക്ക് വേ​ണ്ടി: 2. ● വെ​ളി​ച്ചെ​ണ്ണ - 2.5 ടീ​സ്പൂ​ൺ

3. ● ഇ​ഞ്ചി - 2 ടീ​സ്പൂ​ൺ -ചെ​റു​താ​യി അ​രി​ഞ്ഞ​ത് ● വെ​ളു​ത്തു​ള്ളി - 2 ടീ​സ്പൂ​ൺ, ചെ​റു​താ​യി അ​രി​ഞ്ഞ​ത് ● പ​ച്ച​മു​ള​ക് -1, ചെ​റു​താ​യി അ​രി​ഞ്ഞ​ത് ● ഉ​ള്ളി - 1 - 1.5 ക​പ്പ്, ചെ​റു​താ​യി അ​രി​ഞ്ഞ​ത് ● ക​റി​വേ​പ്പി​ല - 1 ത​ണ്ട് 4. ● മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്പൂ​ൺ ● കാ​ശ്മീ​രി മു​ള​കു​പൊ​ടി - 1/2 ടീ​സ്പൂ​ൺ ● മ​ല്ലി​പ്പൊ​ടി -1 ടീ​സ്പൂ​ൺ 5. ● ത​ക്കാ​ളി - 1 ചെ​റു​ത്, അ​രി​ഞ്ഞ​ത് 6. ● ഗ​രം മ​സാ​ല പൊ​ടി - 3/4 ടീ​സ്പൂ​ൺ 7. ● ഒ​ന്നാം തേ​ങ്ങാ​പ്പാ​ൽ, -1.5 ക​പ്പ് 8. ● ക​ട്ടി​യു​ള്ള തേ​ങ്ങാ​പ്പാ​ൽ -1/4 ക​പ്പ് 9. ● ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം

അ​രി​ഞ്ഞ ഇ​റ​ച്ചി പ​ച്ച​മു​ള​കും ,ഇ​ഞ്ഞി വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് മ​ഞ്ഞ​ൾ പൊ​ടി,കു​രു​മു​ള​ക് പൊ​ടി,ഗ​രം മ​സാ​ല പൊ​ടി ഉ​പ്പ് തു​ട​ങ്ങി​യ എ​ല്ലാ ചേ​രു​വ​ക​ളു​മാ​യും യോ​ജി​പ്പി​ക്കു​ക. കൈ​ക​ളി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് അ​തി​ൽ നി​ന്ന് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കു​ക. മാ​റ്റി​വെ​യ്ക്കു​ക.

2. പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കു​ക. 3ഇ​ൽ ഉ​ള്ള ചേ​രു​വ​ക​ൾ, അ​ല്പം ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് സ​വാ​ള ഇ​ളം ബ്രൗ​ൺ നി​റ​മാ​കു​ന്ന​ത് വ​രെ വ​ഴ​റ്റു​ക. മ​ഞ്ഞ​ൾ​പൊ​ടി, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. അ​വ​യു​ടെ പ​ച്ച​മ​ണം മാ​റു​ന്ന​ത് വ​രെ കു​റ​ഞ്ഞ ചൂ​ടി​ൽ കു​റ​ച്ച് മി​നി​റ്റ് വേ​വി​ക്കു​ക. അ​രി​ഞ്ഞ ത​ക്കാ​ളി ചേ​ർ​ത്ത് കു​റ​ച്ച് മി​നി​റ്റ് വ​ഴ​റ്റു​ക. തേ​ങ്ങാ​പ്പാ​ലും ഉ​പ്പും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക.

3. മീ​റ്റ് ബോ​ളു​ക​ൾ ഓ​രോ​ന്നാ​യി കു​റ​ച്ച് നേ​രം ഇ​ട​ത്ത​രം തീ​യി​ൽ വേ​വി​ക്കു​ക അ​ല്ലെ​ങ്കി​ൽ ഓ​യി​ലി​ൽ ഫ്രൈ ​ച​യ്തെ​ടു​ക്കു​ക​യും ചെ​യ്യാം.​മീ​റ്റ്ബോ​ൾ പാ​ക​മാ​വാ​ൻ വേ​ണ്ടി അ​ട​ച്ചു വെ​ച്ച് ഗ്രേ​വി​യി​ൽ വേ​വി​ക്കു​ക .ഗ്രേ​വി അ​ൽ​പ്പം ക​ട്ടി​യു​ള്ള​താ​യി മാ​റു​ക​യും, എ​ണ്ണ മു​ക​ളി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന വ​രെ അ​ട​ച്ചു വെ​ച്ച് വേ​വി​ക്ക​ണം.1/4 ക​പ്പ് തേ​ങ്ങാ​പ്പാ​ൽ, ഒ​രു നു​ള്ള് ഗ​രം മ​സാ​ല പൊ​ടി, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.10 മി​നി​റ്റി​നു ശേ​ഷം വി​ള​മ്പു​ക. അ​പ്പം, ഇ​ടി​യ​പ്പം, പു​ട്ട്, പൊ​റോ​ട്ട, അ​പ്പം, പു​ലാ​വ് തു​ട​ങ്ങി​യ​വ​യ്‌​ക്കൊ​പ്പം സൂ​പ്പ​ർ കോം​ബോ!

Tags:    
News Summary - Chicken meat balls in different flavors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.