അടിയിൽ പിടിക്കാതെ ചിക്കൻ ലസഗ്ന തയാറാക്കാം

ആവശ്യമായ സാധനങ്ങൾ :-

  • എല്ലില്ലാത്ത ചിക്കൻ- കാൽ കിലോ
  • മഞ്ഞൾ പൊടി -അര ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി -ഒരു ടീസ്പൂൺ
  • ഉപ്പ്- ഒരു ടേബിൾ സ്പൂൺ
  • ലെമൺ ജ്യൂസ് -ഒരു ചെറുനാരങ്ങയുടെ
  • ഒലിവ് ഓയിൽ - രണ്ട് ടേബിൾ സ്പൂൺ
  • ഉള്ളി - രണ്ടെണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
  • മല്ലിച്ചപ്പ് - ഒരു പിടി
  • മൊസാറില്ല ചീസ് - നൂറ് ഗ്രാം
  • ഒറിഗാനോ - അര ടേബിൾ സ്പൂൺ
  • ചപ്പാത്തി/സ്പ്രിങ് റോൾ ഷീറ്റ് ( ഇവയിൽ ഏതെങ്കിലും ) - മൂന്നെണ്ണം
  • മുട്ട - രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ചിക്കൻ, മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഉപ്പ് , ലെമൺ ജ്യൂസ് എന്നിവ പുരട്ടി അര മണിക്കൂർ വെക്കുക . അതിനു ശേഷം അടുപ്പിൽ തവ വെച്ച് ചൂടാക്കി ഒലിവ് ഓയിൽ ഒഴിക്കുക. മസാല പുരട്ടി വെച്ച ചിക്കൻ പൊരിച്ചെടുക്കുക , അതെ ഓയിലിൽ തന്നെ ഉള്ളി ഒരെണ്ണം ചെറുതായ് അരിഞ്ഞത് ഇട്ട് വഴറ്റുക അതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ് കൂടി ഇട്ട് വഴറ്റുക. ഇതിലേക്ക് മല്ലിച്ചപ്പ് , ഉപ്പ് , എന്നിവകൂടി ചേർത്ത ശേഷം പൊരിച്ച ചിക്കൻ ചെറുതായ് കഷ്ണങ്ങളാക്കി അതും ഇട്ട് നന്നായി ഇളക്കുക ഇപ്പോൾ മസാല റെഡിയായി.

അതിനുശേഷം രണ്ട് മുട്ട ഒരു പാത്രത്തിൽ നന്നായി ബീറ്റ് ചെയ്ത് വെക്കുക. ഇനി വേണ്ടത് മസാല ഇടാൻ ഷീറ്റ് ആണ് .അതിനായി ചപ്പാത്തിയോ അല്ലെങ്കിൽ സ്പ്രിങ് റോൾ ഷീറ്റോ ഉപയോഗിക്കാം ഒരു നോൺസ്റ്റിക് തവ എടുത്ത ശേഷം ഒരു ചപ്പാത്തി എടുത്ത് മുട്ടയിൽ മുക്കി തവയിൽ വെക്കുക .

അതിന് മുകളിൽ തയാറാക്കി വെച്ച മസാല ഇടുക ( കുറച്ചു മാത്രം ഇട്ടാൽ മതി ) . വീണ്ടും ഒരു ചപ്പാത്തി മുട്ടയിൽ മുക്കി അതിനു മുകളിലേക്കു വെക്കുക .അതിനു മുകളിൽ മസാല വീണ്ടും ഇടുക , അതിനു മുകളിൽ ഒരു ചപ്പാത്തി കൂടി അതേ പോലെന്നെ മസാലയുടെ മുകളിൽ വെക്കുക മസാല ഇടുക

കുറച്ചു മൊസെറില ചീസ് ഒറിഗാനോ ഇട്ടു കൊടുക്കുക . അതിനു ശേഷം അടുപ്പിൽ ചെറിയ തീയിൽ അര മണിക്കൂർ വേവിക്കുക (പഴയ പാനുണ്ടെങ്കിൽ അതിനു മുകളിൽ വെച്ചു അര മണിക്കൂർ ചെറിയ തീയിൽ വേവിച്ചെടുക്കാം എന്നാൽ അടിയിൽ പിടിക്കാതെ ചിക്കൻ ലസഗ്ന ഉണ്ടാക്കി എടുക്കാം

Tags:    
News Summary - Chicken Lasagna, How to Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.