കാരറ്റ് പക്കോട
Posted On
date_range Updated On
date_range കാരറ്റ് പക്കോട
അവധിക്കാലത്ത് ചായയോടൊപ്പം ഒരേ വിഭവങ്ങൾ പരീഷിച്ച് മടുത്തോ? എന്നാൽ ഈ ഒരു സ്പെഷ്യൽ കാരറ്റ് പക്കോട ഒന്ന് ട്രൈ ചെയ്ത് നോക്കൂ...
ആവശ്യമായ സാധനങ്ങൾ:
കാരറ്റ് : രണ്ടെണ്ണം
കടലമാവ് : അരക്കപ്പ്
അരിപ്പൊടി : ഒരു ടേബിൾസ്പൂൺ
റവ : രണ്ട് ടീസ്പൂൺ
മുളകുപൊടി : അര ടീസ്പൂൺ
കായപ്പൊടി : കാൽ ടീസ്പൂൺ
കറിവേപ്പില അരിഞ്ഞത് : ഒരു തണ്ട്
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കഴുകിയെടുത്ത കാരറ്റ് ചെറുതായി അരിയുകയോ ചിരകിയെടുക്കുകയോ ചെയ്യുക. അരിഞ്ഞെടുത്ത കാരറ്റും വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളും അൽപം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കണം. ഈ കൂട്ടിൽ നിന്നും കുറേശ്ശെ എടുത്ത് വെളിച്ചെണ്ണയിൽ ബ്രൗൺനിറമാകുന്നതുവരെ വറുത്തുകോരുക. കാരറ്റ് പക്കോട തയ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.