ബട്ടർ കുക്കീസ്
വെറും 3 ചേരുവകൾ ഉപയോഗിച്ച് ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ സോഫ്റ്റ് ബട്ടർ കുക്കീസ് വീട്ടിൽ തയാറാക്കാം.
ആവശ്യമായ ചേരുവകൾ
മൈദ: 1 കപ്പ്
ഉപ്പില്ലാത്ത വെണ്ണ: 6 ടേബിൾ സ്പൂൺ (റൂം ടെമ്പറേച്ചറിൽ വെച്ചത്)
പഞ്ചസാര പൊടിച്ചത്: 8 ടേബിൾ സ്പൂൺ
വാനില എസ്സൻസ്: 1/2 ടീസ്പൂൺ (ഓപ്ഷണൽ)
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെണ്ണയും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ക്രീം പരുവമാകുന്നത് വരെ ഒരു വിസ്ക് ഉപയോഗിച്ച് ഇളക്കുക. ഇതിലേക്ക് വാനില എസ്സൻസും മൈദയും ചേർത്ത് കൈകൊണ്ട് അധികം അമർത്താതെ സോഫ്റ്റ് ആയ മാവ് തയാറാക്കുക. ഈ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കൈപ്പത്തിയിൽ വെച്ച് ചെറുതായി പരത്തുക.
ഓവനിൽ ആണെങ്കിൽ: 180 ഡിഗ്രിയിൽ 12-15 മിനിറ്റ് ബേക്ക് ചെയ്യുക. ഓവൻ ഇല്ലെങ്കിൽ: ഒരു പാത്രത്തിൽ അല്പം ഉപ്പു പരത്തി, അതിൽ ഒരു സ്റ്റാൻഡ് വെച്ച് അടച്ചു വെച്ച് 10 മിനിറ്റ് ചൂടാക്കുക. പിന്നീട് കുക്കീസ് വെച്ച പ്ലേറ്റ് ഇതിൽ ഇറക്കിവെച്ച് 15-20 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക. ടേസ്റ്റി ബട്ടർ കുക്കീസ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.