Posted On
date_range Updated On
date_range വീട്ടിൽ ബ്രഡ് ഉണ്ടോ, രുചിയൂറും ഹൽവ റെഡി
ബ്രഡ് ഉപയോഗിച്ച് തയാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ബ്രഡ് ഹല്‍വ
ആവശ്യമുള്ള ചേരുവകൾ:
- ബ്രഡ് - 6 എണ്ണം
- നെയ്യ് - 4 സ്പൂൺ
- പഞ്ചസാര - 4 സ്പൂൺ
- അണ്ടിപരിപ്പ് - 8 എണ്ണം
- ബദാം - 8 എണ്ണം
തയാറാക്കുന്ന വിധം:
ബ്രഡ് നീളത്തിൽ മുറിച്ച് നെയ്യിൽ തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. ശേഷം ഒരു പാനിൽ 3 സ്പൂൺ നെയ്യൊഴിച്ചു അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച അണ്ടിപരിപ്പും ബദാമും ഇട്ട് ഒന്ന് ഇളക്കിയതിന് ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.
അതിലേക്ക് 4 സ്പൂൺ പഞ്ചസാരയും ചേർക്കുക. വെള്ളം തിളച്ചു വന്നതിന് ശേഷം ഫ്രൈ ചെയ്ത ബ്രഡ് അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.