നേന്ത്രപ്പഴവും ചവ്വരിയും ചേർത്ത് ഉണ്ടാക്കുന്ന ഇഫ്താർ വിഭവങ്ങൾ രുചിയും പോഷകമൂല്യവും നിറഞ്ഞതാണ്. ഈ കോമ്പിനേഷൻ ദഹനത്തിന് അനുയോജ്യവും ശരീരത്തിന് ഊർജവും നൽകുന്ന ഒരു സൂപ്പർ ഫുഡ് ആയി മാറുന്നു. അങ്ങനെ ഒരു വിഭവം ഇന്ന് പരിചയപ്പെടാം.
ചേരുവകൾ
തയാറാക്കുന്ന വിധം
പച്ചരി കഴുകി മൂന്ന് മണിക്കൂർ കുതിർത്തു വെക്കണം. കുതിർത്ത പച്ചരി വെള്ളം ഊറ്റിക്കളഞ്ഞു മിക്സിയിൽ പുട്ടിനു പൊടിക്കുന്ന പോലെ തരി ആയി പൊടിച്ചു മാറ്റി വെക്കുക. ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം എടുത്ത് തിളപ്പിക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് ചവ്വരി ചേർക്കുക. നന്നായി ഇളക്കി കൊടുക്കുക.
ചവ്വരി വെന്തു വരുമ്പോൾ പൊടിച്ചു വെച്ച പച്ചരി അതിലേക്ക് ചേർത്ത് ഇളക്കുക. പൊടി കട്ട പിടിക്കാതെ ഇളകാൻ ശ്രദ്ധിക്കണം. വേറെ ഒരു പാത്രത്തിൽ എടുത്തുവെച്ച ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് പാനി ആക്കി വെക്കുക. പൊടി വെന്ത് വരുമ്പോൾ ശർക്കര പാനി ചേർക്കുക. നന്നായി ഇളക്കുക.
തേങ്ങ കൈ കൊണ്ട് നന്നായി തിരുമ്മി അതിലേക്ക് ചേർക്കണം. എടുത്തുവെച്ച പഴം ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കുക. ഒരു നുള്ള് ഉപ്പും ഏലക്ക പൊടിയും ചേർത്ത് 10 മിനിറ്റ് ചെറു തീയിൽ വേവിക്കുക. സ്വാദിഷ്ടവും ആരോഗ്യകരവുമായ ഇഫ്താർ മധുരം തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.