Posted On
date_range Updated On
date_range പഴം പൊരി ഇങ്ങനെയും തയാറാക്കാം
ചേരുവകൾ:
- നേന്ത്രപ്പഴം - 2 എണ്ണം (ഒരു പഴത്തിന്‍റെ പകുതിയും)
- മൈദ - 2 കപ്പ്
- അരിപ്പൊടി - 1 ടേബിൾസ്പൂൺ
- പുട്ടുപൊടി - 2 ടേബിൾസ്പൂൺ
- വെളുത്ത എള്ള് - 3 ടീസ്പൂൺ
- സോഡാപ്പൊടി - 1/4 ടീസ്പൂൺ
- മഞ്ഞൾപൊടി - 1 നുള്ള്
- ഉപ്പ് - 2 നുള്ള്
- ഏലക്കാപ്പൊടി -1 നുള്ള്
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം:
നേന്ത്രപ്പഴം നേർപകുതി മുറിച്ച് അതിനെ ഒരു പകുതി കൂടെ ആക്കി ഒരു 3 പീസ് ആക്കണം. ശേഷം മൈദ, അരിപൊടി, പുട്ടുപൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു മാവ് തായാറാക്കാം. മുറിച്ചെടുത്ത ഓരോ പഴവും മാവിൽ മുക്കി ഓയിലിൽ വറുത്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.