ഏത്തക്കായ വറുത്തെടുക്കാം ഈസിയായി...

നാടൻ ഏത്തക്ക വറുത്തത് വീട്ടിൽ ഉണ്ടാക്കിയാലോ. വെളിച്ചെണ്ണയിൽ വറുത്തതാകുമ്പോൾ കുട്ടികൾ അടക്കമുള്ളവർക്ക് പേടിക്കാതെ കഴിക്കുകയും ചെയ്യാം. എത്രനാൾ വേണമെങ്കിലും കേടാവാതെ സൂക്ഷിക്കാനും സാധിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഏത്തക്ക വറുത്തത് തയാറാക്കാം...

ആവശ്യമായ സാധനങ്ങൾ:

  • പച്ച കായ്
  • മഞ്ഞൾ പോടി
  • ഉപ്പ്
  • വെള്ളം
  • വെളിച്ചെണ്ണ

തയാറാക്കുന്നവിധം:

അധികം മൂക്കാത്ത പച്ചക്കായ തോൽ പൊളിച്ചു എടുക്കുക. എന്നിട്ട് മഞ്ഞൾ പൊടി ചേർത്ത വെള്ളത്തിൽ അര മണിക്കൂർ മുക്കിവെക്കുക. ശേഷം നന്നായി കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. തിളച്ച എണ്ണയിലേക്കിട്ടു പകുതി വറവാവുമ്പോൾ അൽപം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളം കുടഞ്ഞു കൊടുക്കുക. നന്നായി വറവായ ശേഷം കോരി എടുക്കുക... ചൂടോടെ കഴിക്കാം.

Tags:    
News Summary - Banana Chips or Vazhakka Varuthathu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 04:34 GMT