ബേബി കോൺ ബജി
Posted On
date_range Updated On
date_range നോമ്പ് തുറക്കാൻ ക്രിസ്പി ബേബി കോൺ ബജി
മുളക്, മുട്ട, വഴുതനങ്ങ, ഉള്ളി, വാഴക്ക (കായ) എന്നിവ ഉപയോഗിച്ച് തയാറാക്കിയ ബജികൾ നമ്മൾ കഴിക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി ബേബി കോൺ കൊണ്ട് തയാറാക്കാവുന്ന രുചികരമായ വിഭവമാണ് ഇത്തവണ പരിയപ്പെടുത്തുന്നത്.
ആവശ്യമുള്ള സാധനങ്ങൾ:
- ബേബി കോൺ - 5 എണ്ണം
- മൈദ - 1 കപ്പ്
- അരിപൊടി - 2 ടീസ്പൂൺ
- കടലപൊടി - 2 ടീസ്പൂൺ
- കായപൊടി - 1/4 ടീസ്പൂൺ
- മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
- മുളക്പൊടി - 1/2 ടീസ്പൂൺ
- ഓറിഗാനോ പൗഡർ - ഒരു നുള്ള്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ബേബി കോൺ പകുതിയായി മുറിച്ച് അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത വെള്ളത്തിലിട്ട് തിളപ്പിക്കണം. അത് ഏകദേശം വെന്ത ശേഷം വെള്ളത്തിൽ നിന്ന് ഊറി എടുക്കുക. മറ്റൊരു പാത്രത്തിൽ മാവ് തയ്യാറാക്കാം. മൈദപൊടി, കടലപൊടി, അരിപൊടി, മഞ്ഞൾപൊടി, മുളക്പൊടി, കായപൊടി, ഉപ്പ്, ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കുറുകിയ മാവ് ഉണ്ടാക്കിയെടുക്കുക. ശേഷം, ബേബി കോൺ ഓരോന്ന് ഇതിൽ മുക്കിയെടുത്ത ഫ്രൈ ചെയ്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.