Posted On
date_range Updated On
date_range ആരോ റൂട്ട് പുഡ്ഡിംഗ്
ഉഷ്ണമേഖല സസ്യങ്ങളിൽനിന്ന് ലഭിക്കുന്ന അന്നജമാണ് ആരോറൂട്ട് അല്ലെങ്കിൽ കൂവ. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമായ കൂവ നോമ്പുതുറ വിഭവങ്ങളിൽ ഒന്നായി തീൻമേശയിൽ എത്തിയാൽ ആരോഗ്യകരവുമാണ്
ചേരുവകൾ
- ആരോറൂട്ട് പൗഡർ
- നാല് ടേബിൾ സ്പൂൺ
- പാൽ - അര ലിറ്റർ
- കണ്ടൻസ്ഡ് മിൽക്ക് - ആവശ്യത്തിന്
- ഫ്രഷ് ക്രീം - നാല് ടേബിൾ സ്പൂൺ
- വാനില എസ്സെൻസ്/ഏലക്ക പൊടി ആവശ്യത്തിന്
- വൈറ്റ് ചോക്ലറ്റ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അര ലിറ്റർ പാൽ, മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക്, നാല് ടേബിൾ സ്പൂൺ ഫ്രഷ് ക്രീം എന്നിവ മിക്സ് ചെയ്ത് തിളപ്പിക്കുക. നാലു ടേബിൾ സ്പൂൺ ആരോ റൂട്ട് പൊടിയെടുത്ത് കാൽ കപ്പ് പാലിൽ ചേർത്തിളക്കി ഈ മിശ്രിതത്തിലേക്ക് ചേർക്കുക. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വാനില എസ്സൻസ്, അല്ലെങ്കിൽ ഏലക്കപ്പൊടി ചേർക്കുക.
നന്നായി ഇളക്കിയതിനു ശേഷം ഇത് തണുക്കാൻ മാറ്റിവെക്കുക. അതിൽ വൈറ്റ് ചോക്ലറ്റ് കഷണങ്ങൾ ചേർക്കുക. നിങ്ങളുടെ പ്രിയപ്പെട്ട ചോക്ലറ്റുകൾ ഉപയോഗിച്ച് അത് കഴിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.