മാംഗോ സ്റ്റിക്കി റൈസ്

ആർക്കും അനായാസം തയാറാക്കാം മാംഗോ സ്റ്റിക്കി റൈസ്

സോഷ്യൽ മീഡിയയിലെ താരമായ വിഭവമാണ് തായ് മാംഗോ സ്റ്റിക്കി റൈസ്. അസാധ്യ രുചിയുള്ള വിഭവത്തിന് ആരാധകർ ഏറെയാണ്. ഈ വിഭവം വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കും.

ചേരുവകൾ:

  • പഴുത്ത മാമ്പഴം - 2 എണ്ണം
  • പഞ്ചസാര - ആവശ്യത്തിന്
  • ഉപ്പ് - ഒരു നുള്ള്
  • തേങ്ങാപാൽ - 3 കപ്പ്
  • കണ്ടൻസ്ഡ് മിൽക് - 1/2 കപ്പ്
  • വേവിച്ച ബസ്മതി റൈസ് - 2 കപ്പ്
  • വെളുത്ത വൃത്തിയുള്ള തുണി - 1

തയാറാക്കേണ്ടവിധം:

വേവിച്ചുവെച്ച ബസ്മതി അരി വെളുത്ത വൃത്തിയുള്ള തുണിയിൽ പൊതിയുക. ശേഷം ആവി കയറുന്ന പാത്രത്തിൽ 20-25 മിനിറ്റ് വേവിച്ച് മാറ്റിവെക്കുക. ഒരു പാത്രത്തിൽ 2 കപ്പ് തേങ്ങാപാലിലേക്ക് 4 ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക.

തയാറാക്കിയ മിശ്രിതത്തിലേക്ക് നേരത്തെ വേവിച്ചുവെച്ച ചോറ് ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. മറ്റൊരു പാത്രത്തിൽ ഒരു കപ്പ് തേങ്ങാപാൽ എടുത്ത് 4 സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിൽ കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് യോജിപ്പിക്കുക. അൽപം കട്ടിയാകുന്ന രൂപത്തിലാകും വരെ തിളപ്പിക്കുക.

കട്ടിയിൽ കുറുക്കിയെടുത്ത റൈസ് ഇഷ്ടമുള്ള ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റാം. പാത്രത്തിന്‍റെ ഒരു വശത്ത് പഴുത്ത മാമ്പഴം കഷ്ണങ്ങളായി മുറിച്ചുവെക്കാം. അവസാനമായി ഇതിനു മുകളിലേക്ക് രണ്ടാമത് തയാറാക്കിവെച്ച കണ്ടൻസ്ഡ് മിൽക്ക്- തേങ്ങാപാൽ മിശ്രിതം കൂടി ചേർക്കാം. രുചിയുള്ള മാംഗോ സ്റ്റിക്കി റൈസ് തയാർ.

Tags:    
News Summary - Anyone can easily prepare Mango Sticky Rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.