ഓണം സ്പെഷ്യൽ മത്തങ്ങ തോരൻ

ചേരുവകൾ:

മത്തങ്ങ – ¼ കിലോ

തേങ്ങ – ½ കപ്പ്

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

തേങ്ങ – 1 കപ്പ്

മുളക്പൊടി – ½ ടീസ്പൂൺ

ജീരകം – ¼ ടീസ്പൂൺ

വെളുത്തുള്ളി – 2 അല്ലി

കറിവേപ്പില – ആവശ്യത്തിന്

കടുക്, ഉഴുന്ന് – ¼ ടീസ്പൂൺ

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉണക്കമുളക് – 2 എണ്ണം

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം:

മത്തങ്ങയുടെ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വെക്കുക. ഇത് കുഴുകി വാരി ഉപ്പും മഞ്ഞളും വേവാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ശേഷം തേങ്ങ, ജീരകം, മുളക്പൊടി, കറിവേപ്പില, വെളുത്തുള്ളി എന്നിവ നന്നായി ചതച്ച് വെന്ത കഷ്ണങ്ങളോടൊപ്പം ചേർക്കുക.

ഒരു ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, കറിവേപ്പില, ഉഴുന്ന്, ഉണക്കമുളക് എന്നിവയിട്ട് വറുത്തെടുക്കുക. ശേഷം തയാറാക്കിവെച്ച കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് വഴറ്റി എടുക്കാം. രുചികരമായ മത്തങ്ങ തോരൻ തയാർ.

Tags:    
News Summary - Onam Special Pumpkin dish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.