കോഴിക്കോട്: എന്റെ കേരളം പ്രദര്‍ശന വിപണന മേളക്കും കുടുംബശ്രീ മിഷന്റെ ദേശീയ സരസ് മേളക്കുമായി കോഴിക്കോട് കടപ്പുറത്ത് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയനാണ് ഒരുങ്ങിയത്.
17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുമായി 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്കോര്‍ട്ടുമാണ് വലിയ ആകർഷകം. പൂര്‍ണമായി ശീതീകരിച്ച പവലിയനില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ സംരംഭകര്‍ തയാറാക്കുന്ന കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോല്പന്നങ്ങളുമുള്പ്പെടെ ലഭ്യമാകുന്ന സ്റ്റാളുകളും ഉണ്ട്.
ഇതര സംസ്ഥാനങ്ങളുടെ 60 ഉത്പന്ന വിപണന സ്റ്റാളുകളും മേളയിലുണ്ട്. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.