ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​യി​ൽ നി​ന്ന്

രു​ചി​പ്പെ​രു​മ​യി​ൽ ലു​സൈ​ൽ

ദോ​ഹ: നാ​വി​ൽ കൊ​തി​യൂ​റു​ന്ന രു​ചി​മേ​ള​ങ്ങ​ളോ​ടെ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ 12ാമ​ത് അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള പു​രോ​ഗ​മി​ക്കു​ന്നു. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ഭ​ക്ഷ്യ​മേ​ള​യി​ലേ​ക്ക് ഓ​രോ ദി​വ​സ​വും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് ലു​സൈ​ൽ ബൊ​ളെ​വാ​ഡ് അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​യു​ടെ വേ​ദി​യാ​യി മാ​റു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ദി​വ​സ​വും ഏ​ഴാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന മേ​ള മാ​ർ​ച്ച് 21 വ​രെ നീ​ളും.

ക​ഴി​ഞ്ഞ​യാ​ഴ്ച മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന ദ​ർ​ബ് ലു​സൈ​ൽ പ​രേ​ഡി​ന്റെ തു​ട​ർ​ച്ച​യാ​യി ഖ​ത്ത​ര്‍ മ്യൂ​സി​യം ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ അ​ല്‍ മ​യാ​സ ബി​ന്‍ത് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യും ഖ​ത്ത​ര്‍ ടൂ​റി​സം ചെ​യ​ര്‍മാ​നും ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​റും ചേ​ര്‍ന്നാ​ണ് രു​ചി​മേ​ള​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ഖ​ത്ത​ര്‍-​ഇ​ന്തോ​നേ​ഷ്യ സാം​സ്‌​കാ​രി​ക വ​ര്‍ഷം എ​ന്ന നി​ല​യി​ൽ ഇ​ന്തോ​നേ​ഷ്യ​ന്‍ രു​ചി വൈ​വി​ധ്യ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

Tags:    
News Summary - International food fest at Lucile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.