Posted On
date_range Updated On
date_range ഓണസദ്യയിൽ കേമനാകാൻ ശീമച്ചക്ക ഉപ്പേരി
ആവശ്യമായ സാധനങ്ങൾ
ശീമച്ചക്ക - 1 കിലോ
ഉപ്പ് നീര് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
മുളക്പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
ശീമച്ചക്കയുടെ തൊലി ചെത്തി കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം ഇത് ഒരേ വലുപ്പത്തിലുള്ള കനം കുറഞ്ഞ സമചതുര കഷണങ്ങളാക്കി അരിയുക. ഇതിലേക്ക് ഉപ്പ് നീര് പുരട്ടിവെക്കുക. ശേഷം തിളച്ച എണ്ണയിലിട്ട് നന്നായി വറുത്ത് കോരുക.
കടലാസിൽ നിലത്തി അധികമുള്ള എണ്ണമയം നീക്കിയശേഷം മുളക്പൊടി വിതറി നന്നായി പിടിപ്പിച്ചെടുക്കുക. ശേഷം കഴുകി ഉണക്കിയ പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.