ബിരിയാണി അരി വിപണിയിൽ തരംഗമായി 'ബിരിയാണി ഷെഫ് മലബാർ ഗീ റൈസ്'

മലയാളികൾക്ക് ബിരിയാണിയും നെയ്ച്ചോറും വെറും ഭക്ഷണമല്ല, ഒരു വികാരമാണ്. കേരളത്തിലായാലും ഗൾഫിലായാലും യു.കെയിലായാലും, മലയാളി ഉള്ളിടത്തെല്ലാം ആ മണമുണ്ട്. ആ രുചിയുടെ ജീവനാകട്ടെ, നമ്മൾ ഉപയോഗിക്കുന്ന അരിയും.

അവസാന ഒന്നര വർഷത്തിനിടെ ജീരകശാല / കൈമ അരിയുടെ വിലയിൽ ഉണ്ടായ വലിയ വർദ്ധനവ് സാധാരണക്കാരെയും ഹോട്ടൽ മേഖലയെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അരി വിപണന രംഗത്തെ ശ്രദ്ധേയ ബ്രാൻഡായ ഐ മാക്സ് ഗോൾഡ് പുറത്തിറക്കിയ ബിരിയാണി ഷെഫ് സ്പെഷ്യൽ മലബാർ ഗീ റൈസ് വിപണിയിൽ വലിയ ശ്രദ്ധ നേടുന്നത്.

ജീരകശാലയുടെ രുചിയും ഗുണവും, മിതമായ വിലയിൽ

ബംഗാൾ G9 ഇനത്തിൽപ്പെട്ട പ്രീമിയം അരിയാണ് ബിരിയാണി ഷെഫ്. രുചിയിലും മണത്തിലും പാചക ഗുണത്തിലും വയനാടൻ ജീരകശാല അരിയോട് കിടപിടിക്കുന്നതാണ് ഈ അരി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വെന്താൽ പൊട്ടാതെ, ഉതിർന്നു നിൽക്കുന്ന ചോറ്, കുക്കിങ്ങിനു ശേഷവും മണിക്കൂറുകൾ കഴിഞ്ഞാലും ജീരകശാല പോലെ സോഫ്റ്റ് ആയിരിക്കും, മസാല നന്നായി പിടിക്കുന്ന സ്വഭാവം, ഇതെല്ലാം ബിരിയാണി ഷെഫിനെ വ്യത്യസ്തനാക്കുന്നു.

വില കൂടിയ ജീരകശാലക്ക് പകരം ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു ബദൽ വേണം എന്ന ഉപഭോക്താക്കളുടെയും പാചക തൊഴിലാളികളുടെയും ആവശ്യത്തിൽ നിന്നാണ് ബിരിയാണി ഷെഫ് എന്ന ആശയം ഉണ്ടാകുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

പാചക തൊഴിലാളികൾക്കിടയിൽ തരംഗം

പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ തന്നെ ബിരിയാണി ഷെഫ് മാർക്കറ്റിൽ സജീവ സാന്നിധ്യമായി മാറി. വിവാഹ സൽക്കാരങ്ങൾ, വലിയ കാറ്ററിങ് ഓർഡറുകൾ, പ്രമുഖ റസ്റ്റോറന്റുകൾ, ബിരിയാണി ചലഞ്ചുകൾ, ദിവസേനയുള്ള വീട്ടാവശ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇന്ന് ബിരിയാണി ഷെഫ് സ്ഥിരം അരിയായി മാറിക്കഴിഞ്ഞു. പാചക തൊഴിലാളികൾക്കിടയിൽ നിന്നും ഹോട്ടൽ ഷെഫുമാരിൽ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കുറഞ്ഞ എണ്ണയിൽ പോലും നല്ല മൊരിഞ്ഞ ചോറ് കിട്ടുന്നതും, ചോറ് കുഴയാത്തതും ഇവരെ ആകർഷിക്കുന്നു.

എവിടെ ലഭിക്കും?

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 30 KG, 5 KG, 1 KG പാക്കറ്റുകളിലാണ് ബിരിയാണി ഷെഫ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

- കേരളത്തിൽ: എല്ലാ ജില്ലകളിലെയും ഹോൾസെയിൽ, റീട്ടെയിൽ കടകളിലും പ്രമുഖ സൂപ്പർമാർക്കറ്റുകളിലും.

- ഇന്ത്യയിൽ: തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും Amazon, Flipkart വഴി 1KG, 5KG പാക്കറ്റുകൾ ഓൺലൈനായി ലഭിക്കും.

- വിദേശത്ത്: UAE (എല്ലാ ലുലു സൂപ്പർ മാർക്കറ്റ് അടക്കം) യു.കെ എന്നിവിടങ്ങളിൽ ലഭ്യമാണ്.

ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ മിതമായ വിലയിൽ ഒരു പ്രീമിയം ബിരിയാണി അരി തേടുന്നവർക്ക് ബിരിയാണി ഷെഫ് മലബാർ ഗീ റൈസ് ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കും.

www.imaxgold.com

Tags:    
News Summary - Biryani Chef Malabar Ghee Rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.