ആവശ്യമായ വസ്തുക്കൾ
1. ഉപ്പില്ലാത്ത വെണ്ണ - 100 ഗ്രാം
2. പഞ്ചസാര - 1/2 കപ്പ്
3. ഉപ്പ് - ഒരു നുള്ള്
4. മുട്ടയുടെ മഞ്ഞക്കരു - 2
5. വാനില എസ്സെൻസ് - 3/4 ടീസ്പൂൺ
6. മൈദ - 1.1/2 കപ്പ്
7. സ്ട്രോബെറി ജാം (അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള
മറ്റേതെങ്കിലും ജാം) - 2 ടേബിൾസ്പൂൺ
8. പഞ്ചസാര - മുകളിൽ വിതറാൻ ആവശ്യത്തിന്
1. വെണ്ണയും പഞ്ചസാരയും ക്രീം ആകുന്നതുവരെ അടിക്കുക. ഇതിലേക്ക് ഉപ്പ്, മുട്ടയുടെ മഞ്ഞക്കരു, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി ചേരുന്നതുവരെ അടിക്കുക.
2. ഇതിലേക്ക് മൈദ ചേർത്ത് മിനുസമാർന്ന മാവ് കുഴക്കുക. ഒരു ക്ലിങ് റാപ്പിൽ പൊതിഞ്ഞ് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
3. അതിൽനിന്ന് ഏകദേശം 18 - 20 ഉരുളകൾ ഉണ്ടാക്കി ഓരോന്നും കുക്കിയുടെ ആകൃതി ലഭിക്കാൻ ചെറുതായി അമർത്തുക. ഇതിന്റെ മധ്യഭാഗത്ത് വിരലുകൊണ്ട് ചെറുതായി അമർത്തി അല്പം ജാം നിറക്കുക. ഗ്രീസ് പുരട്ടിയ ബേക്കിങ് പാനിൽ വെക്കുക.
4. ഓവൻ 190 ഡിഗ്രിയിൽ ചൂടാക്കി ഏകദേശം 25 - 30 മിനിറ്റ് ബേക്ക് ചെയ്യുക (കുക്കികളുടെ വശങ്ങളും മുകൾഭാഗവും അല്പം സ്വർണ്ണ നിറമാകുന്നതുവരെ). ഓവനിൽനിന്ന് മാറ്റി മുകളിൽ അല്പം പഞ്ചസാര വിതറുക. ചൂടാറിയതിനുശേഷം സേർവ് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.