ജ​പ്പാ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ജ​പ്പാ​ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്; സാ​മു​റാ​യി​ക്ക് ആ​ദ്യ അ​ങ്കം നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ

ആ​ർ​ലി​ങ്ട​ൺ (യു.​എ​സ്): ക​രു​ത്ത​ര​ട​ങ്ങു​ന്ന ലോ​ക​ക​പ്പ് എ​ഫ്-​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്. മൂ​ന്ന് ത​വ​ണ ക​പ്പി​ന​രി​കി​ൽ കാ​ലി​ട​റാ​ൻ നി​ർ​ഭാ​ഗ്യ​മു​ണ്ടാ​യ നെ​ത​ർ​ല​ൻ​ഡ്സി​ന് ഏ​ഷ്യ​ൻ ക​രു​ത്തു​മാ​യെ​ത്തി​യ ജ​പ്പാ​നാ​ണ് എ​തി​രാ​ളി​ക​ൾ. സ്വീ​ഡ​നും തു​നീ​ഷ്യ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങു​ക‍യാ​ണ് ഡ​ച്ചു​കാ​രു​ടെ​യും സാ​മു​റാ​യി​യു​ടെ​യും ല​ക്ഷ്യം. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച ഡ​ല്ലാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​ന് 1.30 മു​ത​ലാ​ണ് ക​ളി. റൊണാ​ൾ​ഡ് കൂ​മാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഓ​റ​ഞ്ച് പ​ട​ക്ക് പ​രി​ക്കാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. മി​ഡ്ഫീ​ൽ​ഡ​ർ സാ​വി സി​മ​ൻ​സ്, ഡി​ഫ​ൻ​ഡ​ർ​മാ​രാ​യ മ​ത്തി​യാ​സ് ഡി ​ലി​റ്റ്, ജൂ​റി​യ​ൻ ടിം​ബ​ർ തു​ട​ങ്ങി​യ​വ​ർ ടീ​മി​ൽ ഇ​ല്ല.

ഗോ​ൾ​കീ​പ്പ​ർ ബാ​ർ​ട്ട് വെ​ർ​ബ്രു​ഗ​ന്റെ കാ​ര്യ​ത്തി​ലും ഉ​റ​പ്പി​ല്ല. പ​രി​ക്കി​ൽ നി​ന്ന് പൂ​ർ​ണ മു​ക്ത​നാ​യി സൂ​പ്പ​ർ സ്‌​ട്രൈ​ക്ക​ർ മെം​ഫി​സ് ഡി​പെ തി​രി​ച്ചെ​ത്തി​യ​ത് അ​വ​ർ​ക്ക് വ​ലി​യ ക​രു​ത്താ​ണ്. മു​ന്നേ​റ്റ​നി​ര​യി​ൽ കോ​ഡി ഗാ​ക്പോ, ഡോ​ൺ​യ​ൽ മാ​ലെ​ൻ എ​ന്നി​വ​രും പ്ര​തി​രോ​ധം ന​യി​ക്കാ​ൻ ക്യാ​പ്റ്റ​ൻ വി​ർ​ജി​ൽ വാ​ൻ ഡൈ​ക്കും മി​ഡ്‌​ഫീ​ൽ​ഡ് നി​യ​ന്ത്രി​ക്കാ​ൻ ഫ്രെ​ങ്കി ഡി ​യോ​ങ്ങും അ​ണി​നി​ര​ക്കു​ന്നു. നെ​ത​ർ​ല​ൻ​ഡ്സി​ന്റെ പ​ര​മ്പ​രാ​ഗ​ത ‘ടോ​ട്ട​ൽ ഫു​ട്ബാ​ൾ’ ശൈ​ലി​യു​ടെ ആ​ധു​നി​ക രൂ​പ​മാ​ണ് കൂ​മാ​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. പ​ന്ത് കൈ​വ​ശം വെ​ച്ച് അ​തി​വേ​ഗം മു​ന്നേ​റു​ന്ന 4-3-3 ശൈ​ലി.

മ​ത്സ​ര​ത്തി​ന്റെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് ത​ന്ത്ര​ങ്ങ​ൾ മാ​റ്റാ​ൻ മി​ടു​ക്ക​രാ​ണ് ഹാ​ജി​മെ മൊ​റി‍യാ​സു​വി​ന്റെ ജ​പ്പാ​ൻ. 4-2-3-1 ശൈ​ലി‍യി​ൽ ക​ടു​ത്ത പ്ര​തി​രോ​ധ​വും അ​തി​വേ​ഗ​ത്തി​ലു​ള്ള കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​യു​ധം. എ​ന്നാ​ൽ, സൂ​പ്പ​ർ വി​ങ്ങ​ർ കൗ​രു മി​തോ​മ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ത് ജ​പ്പാ​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. യു​വ​താ​രം കെ​ന്റോ ഷി​യോ​ഗാ​യ് ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തെ ജ​പ്പാ​ന്റെ അ​ച്ച​ട​ക്ക​മു​ള്ള പ്ര​തി​രോ​ധം എ​ങ്ങ​നെ നേ​രി​ടും എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. കൂ​മാ​ന്റെ ടീം ​മു​ന്നോ​ട്ട് ക​യ​റി ക​ളി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വി​ട​വു​ക​ൾ മു​ത​ലെ​ടു​ത്ത് കൗ​ണ്ട​ർ അ​റ്റാ​ക്ക് ന​ട​ത്താ​നാ​യി​രി​ക്കും സാ​മു​റാ​യി ശ്ര​മം.

Tags:    
News Summary - Japan on orange alert; Samurai's first match against Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.