കു​റ​സാ​വോ ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ഹേ​യ്...​കു​റ​ക്കാ​വോ; ജ​ർ​മ​നി​യും കു​റ​സാ​വോ​യും ഇ​ന്ന് മു​ഖാ​മു​ഖം

ഹൂ​സ്റ്റ​ൺ (യു.​എ​സ്): ജ​ർ​മ​നി​യി​ലെ ചെ​റി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നി​ന്റെ (ഏ​താ​ണ്ട് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം) ജ​ന​സം​ഖ്യ മാ​ത്ര​മു​ള്ള രാ​ജ്യ​മാ​ണ് കു​റ​സാ​വോ. ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ച​രി​ത്രം കു​റി​ച്ച് ലോ​ക​ക​പ്പി​നെ​ത്തി​യ​വ​ർ. ജ​ർ​മ​നി-​കു​റ​സാ​വോ മ​ത്സ​രം സ​ത്യ​ത്തി​ൽ ഗോ​ലി​യാ​ത്തും ദാ​വീ​ദും ത​മ്മി​ലെ പോ​രാ​ട്ടം പോ​ലെ​യാ​ണ്. എ​ങ്കി​ലും അ​ര​ങ്ങേ​റ്റ​ത്തി​നി​റ​ങ്ങു​ന്ന കൊ​ച്ചു രാ​ജ്യ​ത്തി​ന് അ​ഭി​മാ​നി​ക്കാം. ഫ​ല​ത്തി​ലു​പ​രി ഈ ​ക​ളി ലോ​ക​ത്തി​ന് ഒ​രു​പോ​ലെ ആ​കാം​ക്ഷ​യും ആ​വേ​ശ​വും സ​മ്മാ​നി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​ഹൂ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഗ്രൂ​പ് ഇ-​യി​ലെ പ്ര​സ്തു​ത മ​ത്സ​രം.

ഫി​ഫ റാ​ങ്കി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള ജ​ർ​മ​ൻ സം​ഘം ഉ​ജ്ജ്വ​ല ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കി​ടെ തു​ട​ർ​ച്ച​യാ​യ ഒ​മ്പ​ത് ജ​യ​ങ്ങ​ൾ. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ യു.​എ​സി​നു​പോ​ലും മു​ൻ ചാ​മ്പ്യ​ന്മാ​രെ ത​ള​ക്കാ​നാ‍യി​ല്ല. 22 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ഴ്സ​ന​ലി​നെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​തി​ലും ചാ​മ്പ്യ​ൻ​സ് ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച കൈ ​ഹാ​വെ​ർ​ട്സ് ന​യി​ക്കു​ന്ന ജ​ർ​മ​ൻ മു​ന്നേ​റ്റം ശ​ക്ത​മാ​ണ്. ജ​മാ​ൽ മ്യൂ​സി​യാ​ല​യും ലെ​റോ​യ് സാ​നെ​യും ഫ്ലോ​റി​യ​ൻ വി​ർ​ട്സും ഫോ​മി​ലു​ള്ള​തി​നാ​ൽ ഏ​ത് സ​മ​യ​വും കു​റ​സാ​വോ ഗോ​ൾ​മു​ഖം വി​റ​ക്കാം. നാ​യ​ക​ൻ ജോ​ഷ്വ കി​മ്മി​ച്ചാ​ണ് പ്ര​തി​രോ​ധ​ത്തി​ലെ പ്ര​ധാ​ന പോ​രാ​ളി. ക്രോ​സ് ബാ​റി​നു​കീ​ഴി​ൽ മാ​നു​വ​ൽ നോ​യ​റി​ന്റെ ചോ​രാ​ത്ത കൈ​ക​ളും ചേ​രു​മ്പോ​ൾ മ​ത്സ​ര​ഫ​ല​ത്തെ​ക്കു​റി​ച്ച് ജ​ർ​മ​ൻ ആ​രാ​ധ​ക​ർ​ക്ക് ആ​ധി​യി​ല്ല.

ലോ​ക​ക​പ്പ് യോ​ഗ്യ​ത പോ​ലും കു​റ​സാ​വോ​യെ സം​ബ​ന്ധി​ച്ച് വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. ലോ​ക റാ​ങ്കി​ങ്ങി​ൽ 82ാമ​താ​ണ് ടീ​മി​പ്പോ​ൾ. വ​ട​ക്കെ-​മ​ധ്യ അ​മേ​രി​ക്ക​ൻ, ക​രീ​ബി​യ​ൻ മേ​ഖ​ല​യാ​യ കോ​ൺ​ക​കാ​ഫ് യോ​ഗ്യ​ത റൗ​ണ്ട് മൂ​ന്നി​ൽ ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ഇ​വ​ർ ടി​ക്ക​റ്റെ​ടു​ത്ത​ത്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​രി​ശീ​ല​ക​നാ​യ 78കാ​ര​ൻ ഡി​ക്ക് അ​ഡ്വോ​കാ​റ്റി​ന് കീ​ഴി​ലി​റ​ങ്ങു​ന്ന ടീ​മി​ൽ മു​ൻ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് സ്ട്രൈ​ക്ക​ർ താ​ഹി​ത് ചോ​ങ് ഉ​ൾ​പ്പെ​ടെ ചി​ല പ്ര​മു​ഖ​രു​ണ്ട്.

Tags:    
News Summary - Hey... Kuracao; Germany and Kuracao face off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.