Ten days that shook the world- 1917ലെ ​റ​ഷ്യ​ൻ വി​പ്ല​വം നേ​രി​ട്ടു ക​ണ്ട​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ റീ​ഡ് എ​ഴു​തി​യ വി​ഖ്യാ​ത പു​സ്ത​ക​മാ​ണി​ത്. റീ​ഡി​ന്റെ ഈ ​പു​സ്ത​ക​ത്തി​ന്റെ ത​ല​ക്കെ​ട്ട് പി​ന്നീ​ട് ക​ല​യി​ലും സാ​ഹി​ത്യ​ത്തി​ലും സ്പോ​ർ​ട്സി​ലു​മെ​ല്ലാം സ​മാ​ന​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ​ക്കു പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഈ​ജി​പ്തി​നെ​തി​രെ 79ാം മി​നി​റ്റു വ​രെ പി​ന്നി​ൽ നി​ന്ന ശേ​ഷം തി​രി​ച്ച​ടി​ച്ചു ജ​യി​ച്ച അ​ർ​ജ​ന്റീ​ന​യെ​ക്കു​റി​ച്ച് ഭാ​വി​യി​ൽ ഒ​രു സി​നി​മ വ​രു​ക​യാ​ണെ​ങ്കി​ൽ അ​തി​ന്റെ ത​ല​ക്കെ​ട്ട് ഇ​ങ്ങ​നെ​യാ​യി​രി​ക്കും- 13 minutes that shook the world, ലോ​ക​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ 13 മി​നി​റ്റു​ക​ൾ! പി​ടി​ച്ചു​കു​ലു​ക്കി എ​ന്നു പ​റ​യു​ന്ന​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​യാ​ണ്. കാ​ര​ണം പെ​രു​മ​ഴ​ക്കു​ശേ​ഷം മ​രം പെ​യ്യു​ന്ന​തു​പോ​ലെ മ​ത്സ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ച​ർ​ച്ച​ക​ളും വി​വാ​ദ​ങ്ങ​ളും ഇ​പ്പോ​ഴും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഫു​ട്ബാ​ൾ ലോ​കം ര​ണ്ടാ​യി തി​രി​യു​ന്ന ത​ര​ത്തി​ലു​ള്ള ചേ​രി​പ്പോ​ര്. ച​ർ​ച്ച​ക​ളും വി​വാ​ദ​ങ്ങ​ളും തു​ട​ര​ട്ടെ. പ​ക്ഷേ, എ​ങ്ങ​നെ​യാ​ണ് അ​ർ​ജ​ന്റീ​ന അ​വി​സ്മ​ര​ണീ​യ​മാ​യ ഈ ​തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സ്സി​യു​ടെ പെ​നാ​ൽ​റ്റി ന​ഷ്ടം ഉ​ൾ​പ്പെ​ടെ തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു എ​ന്നു തോ​ന്നി​ച്ച ഒ​രു മ​ത്സ​രം അ​വ​സാ​നം എ​ങ്ങ​നെ​യാ​ണ് അ​വ​ർ ത​ങ്ങ​ളു​ടെ പേ​രി​ലെ​ഴു​തി​യ​ത്? മൈ​താ​ന​ത്തെ ത​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ 2021 കോ​പ്പ അ​മേ​രി​ക്ക മു​ത​ൽ​ക്കു​ള്ള അ​ർ​ജ​ന്റീ​ന ദേ​ശീ​യ ടീ​മി​ന്റെ ജ​നി​ത​ക വ്യ​തി​യാ​ന​ത്തി​ലാ​ണ് അ​തി​ന്റെ ഉ​ത്ത​രം.

ശൈ​ത്യ​കാ​ല​ത്തി​നു പി​ന്നാ​ലെ...

nacimos para sufrir എ​ന്നൊ​രു ചൊ​ല്ലു​ണ്ട് അ​ർ​ജ​ന്റീ​ന​യി​ൽ. ന​മ്മ​ൾ എ​ല്ലാം സ​ഹി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് എ​ന്നാ​ണ് ഈ ​സ്പാ​നി​ഷ് പ്ര​യോ​ഗ​ത്തി​ന്റെ അ​ർ​ഥം. രാ​ഷ്ട്രീ​യ​ത്തി​ലും ഫു​ട്ബാ​ളി​ലു​മെ​ല്ലാം ഈ ​ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ അ​ഭ​യം ക​ണ്ടെ​ത്തു​ന്ന​വ​രാ​ണ് അ​ർ​ജ​ന്റീ​ന​ക്കാ​ർ. രാ​ജ്യ​ത്തെ അ​സ്ഥി​ര​മാ​യ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​പ്പോ​ലെ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​ന്റെ അ​സ്തി​ത്വ പ്ര​തി​സ​ന്ധി​ക​ളു​മാ​ണ് അ​ർ​ജ​ന്റീ​ന​ക്കാ​രെ ഇ​ങ്ങ​നെ​യൊ​രു മ​നോ​ഗ​തി​യി​ലെ​ത്തി​ച്ച​ത്. ബ്ര​സീ​ലി​നും ഒ​രു വ്യാ​ഴ​വ​ട്ടം മു​മ്പേ ആ​ദ്യ രാ​ജ്യാ​ന്ത​ര മ​ത്സ​രം ക​ളി​ച്ചി​ട്ടു​ണ്ട് അ​ർ​ജ​ന്റീ​ന. 1902ൽ ​ഉ​റു​ഗ്വാ​യി​ക്കെ​തി​രെ​യാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, മു​ക്കാ​ൽ നൂ​റ്റാ​ണ്ടോ​ളം അ​യ​ൽ​ക്കാ​രു​ടെ ലോ​ക കി​രീ​ട​നേ​ട്ട​ങ്ങ​ൾ ക​ണ്ടു​നി​ൽ​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ വി​ധി. 1950നു​ള്ളി​ൽ ഉ​റു​ഗ്വാ​യി ര​ണ്ട് ലോ​ക​ക​പ്പും 1970നു​ള്ളി​ൽ ബ്ര​സീ​ൽ മൂ​ന്നു ലോ​ക​ക​പ്പും നേ​ടി​യ​പ്പോ​ൾ അ​ർ​ജ​ന്റീ​ന​യു​ടെ ഷെ​ൽ​ഫ് ശൂ​ന്യ​മാ​യി തു​ട​ർ​ന്നു. ഒ​ടു​വി​ൽ 1978ൽ ​സ്വ​ന്തം നാ​ട്ടി​ൽ ആ​ദ്യ​മാ​യി ലോ​ക​ജേ​താ​ക്ക​ളാ​യ​പ്പോ​ൾ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്റെ ത​ണ​ലി​ലാ​യി​രു​ന്നു ആ ​നേ​ട്ടം എ​ന്ന ആ​രോ​പ​ണം അ​വ​രെ പി​ന്തു​ട​ർ​ന്നു. ഒ​ടു​വി​ൽ അ​വ​ർ​ക്കു ശാ​പ​മോ​ഷം ന​ൽ​കി​യ​ത് ഡി​യേ​ഗോ മ​റ​ഡോ​ണ​യാ​ണ്. ടീ​മി​നെ ഏ​റ​ക്കു​റെ ഒ​റ്റ​ക്ക് തോ​ളി​ലേ​റ്റി മ​റ​ഡോ​ണ 1986ൽ ​രാ​ജ്യ​ത്തെ ലോ​ക​ജേ​താ​ക്ക​ളാ​ക്കി​യ​പ്പോ​ൾ അ​ർ​ജ​ന്റീ​ന​ക്കാ​ർ ആ​ശ്വ​സി​ച്ചു-​ത​ങ്ങ​ളു​ടെ ന​ല്ല​കാ​ലം വ​ന്നെ​ന്ന്. എ​ന്നാ​ൽ, മ​റ്റൊ​രു സ​ഹ​ന​കാ​ല​ത്തി​ന്റെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടു വേ​ണ്ടി​വ​ന്നു അ​വ​ർ​ക്കാ കാ​ലം ക​ട​ക്കാ​ൻ.

വ​സ​ന്തം വ​രാ​തി​രി​ക്കു​മോ..

അ​ർ​ജ​ന്റീ​ന​യു​ടെ ജ​നി​ത​ക വ്യ​തി​യാ​ന​ത്തി​ന്റെ ക​ഥ 2021 കോ​പ്പ അ​മേ​രി​ക്ക​യി​ൽ തു​ട​ങ്ങു​ന്നു. എ​ല്ലാം സ​ഹി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് എ​ന്ന മ​നോ​ഭാ​വ​ത്തി​ൽ നി​ന്ന് ഏ​തു ദു​രി​ത​കാ​ല​വും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ് ത​ങ്ങ​ളെ​ന്ന് അ​ർ​ജ​ന്റീ​ന ദേ​ശീ​യ ടീം ​സ്വ​യം തി​രി​ച്ച​റി​ഞ്ഞ ടൂ​ർ​ണ​മെ​ന്റാ​യി​രു​ന്നു അ​ത്. ഫൈ​ന​ലി​നു തൊ​ട്ടു​മു​മ്പ് മെ​സ്സി ടീ​മി​നോ​ടു ന​ട​ത്തി​യ ഒ​ന്ന​ര മി​നി​റ്റ് പ്ര​സം​ഗ​മാ​യി​രു​ന്നു ആ ​തി​രി​ച്ചു​വ​ര​വി​ന്റെ ബ്ലൂ​പ്രി​ന്റ്. ഈ 45 ​ദി​വ​സ​ങ്ങ​ൾ​ക്ക് ഞാ​ൻ നി​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. യാ​ത്ര​യെ​ക്കു​റി​ച്ച്, താ​മ​സ​ത്തെ​ക്കു​റി​ച്ച്, ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​യി​ല്ലാ​തെ, കു​ടും​ബ​ത്തെ​ക്കാ​ണാ​തെ 45 ദി​വ​സ​ങ്ങ​ൾ ന​മ്മ​ൾ ഒ​രു​മി​ച്ചു മു​ന്നേ​റി. എ​ൽ ദി​ബു (എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സ്) ഇ​തി​നി​ടെ ഒ​രു പി​താ​വാ​യി.

ത​ന്റെ കു​ഞ്ഞി​നെ​പ്പോ​ലും കാ​ണാ​ൻ പോ​വാ​തെ​യാ​ണ് അ​ദ്ദേ​ഹം ന​മു​ക്കൊ​പ്പം തു​ട​രു​ന്ന​ത്..​മെ​സ്സി​യു​ടെ ആ ​പ്ര​സം​ഗം യൂ​ട്യൂ​ബി​ലൂ​ടെ ഇ​പ്പോ​ൾ വീ​ണ്ടും കേ​ൾ​ക്കു​മ്പോ​ൾ ഒ​രു വി​പ്ല​വാ​ഹ്വാ​നം പോ​ലെ തോ​ന്നാം. കാ​ര​ണം അ​തി​നു ശേ​ഷ​മാ​ണ് കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​നി​യു​ടെ കീ​ഴി​ൽ അ​ർ​ജ​ന്റീ​ന​യും മെ​സ്സി​യും സ്വ​യം തി​രി​ച്ച​റി​ഞ്ഞ​ത്. ശേ​ഷം ഒ​രു തി​രി​ച്ച​ടി​ക​ളി​ലും അ​വ​ർ‌ ത​ള​ർ​ന്നി​ട്ടി​ല്ല. 2022 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ ഉ​ൾ​പ്പെ​ടെ.

മെ​സ്സി​യു​ടെ ആ ​പ്ര​സം​ഗ​ത്തി​ന് അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത് ഡ്ര​സ്സി​ങ് റൂ​മി​ൽ വെ​ച്ച​ല്ല. മൈ​താ​ന​ത്ത് ക​ര​ളു​പ​റി​ച്ചു ന​ൽ​കി​യാ​ണ്. അ​റ്റ്ലാ​ന്റ​യി​ൽ ഈ​ജി​പ്തി​നെ​തി​രെ ക​ണ്ട​തും അ​താ​ണ്. പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​തി​ന്റെ നി​രാ​ശ​യി​ൽ ത​ല​കു​നി​ച്ചു​നി​ന്ന നാ​യ​ക​നെ അ​വ​ർ തോ​ളി​ൽ ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു. ര​ണ്ടു ഗോ​ളി​നു പി​ന്നി​ലാ​യി​ട്ടും വി​ശ്വാ​സം കൈ​വി​ട്ടി​ല്ല. ടി​ക് ടി​ക് എ​ന്ന് അ​തി​വേ​ഗം നീ​ങ്ങി​യ ക്ലോ​ക്കി​ലെ സ​മ​യ​ത്തെ പി​ടി​ച്ചു നി​ർ​ത്തി. അ​വ​സാ​നം മെ​സ്സി മു​ദ്ര​യു​ള്ള ഗോ​ളു​ക​ളി​ലൂ​ടെ ത​ന്നെ അ​സാ​ധ്യ​മെ​ന്നു ക​രു​തി​യ വി​ജ​യം നേ​ടി​യെ​ടു​ത്തു. അ​തി​ന​പ്പു​റം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ടാ​ക്റ്റി​ക്ക​ൽ ആ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ഫു​ട്ബാ​ളി​നെ വീ​ണ്ടും മ​നു​ഷ്യ​ശേ​ഷി​യു​ടെ ഉ​ജ്ജ്വ​ല പ്ര​ദ​ർ​ശ​ന​മാ​ക്കി മാ​റ്റി​യെ​ടു​ത്തു! 

Tags:    
News Summary - Argentina's genetic diversity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.