ന്യൂഡൽഹി: 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 6856 കോടി രൂപ മുടക്കിയിട്ടും ഇപ്പോഴും യമുന മാലിന്യ മുക്തമായിട്ടില്ലെന്ന് സെന്‍റർ ഫോർ സയൻസ് ആന്‍റ് എൻവിയോൺമെന്‍റ്(സി.എസ്.ഇ) റിപ്പോർട്ട്. മനുഷ്യ വിസർജ്യ സംസ്കരണം, മലിന ജല ശുദ്ധീകരണ പ്ലാന്‍റുകൾ, മലിന ജലത്തിന്‍റെ പുനരുപയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു മികച്ച പദ്ധതി കണ്ടെത്തുകയല്ലാതെ യമുനയിലെ മാലിന്യത്തിന് വേറെ പരിഹാരം ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
യമുനയെ മാലിന്യ മുക്തമാക്കുന്നതിന് പണത്തെക്കാളുപരി മികച്ചൊരാസൂത്രണമാണ് വേണ്ടതെന്നാണ് സി.എസ്.ഇ ഡയറക്ടർ ജനറൽ പറുന്നത്. ഡൽഹിയിൽ വ്യപിച്ചു കിടക്കുന്ന യമുനയുടെ 22 കിലോ മീറ്റർ തടമാണ് 80 ശതമാനം മലിനീകരണം സംഭാവന ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.യമുന നദിയുടെ മൊത്തം നീളത്തിന്‍റെ 2 ശതമാനം മാത്രമാണിത്.
മാലിന്യം ഒഴുകാൻ തടസ്സമുള്ള പ്രദേശങ്ങളിൽ നിന്ന് അവ ശേഖരിച്ച് കൃത്യമായി സംസ്കരിക്കുന്നുണ്ടെന്നും ശുദ്ധീകരിച്ച മലിന ജലം പുനരുപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം ഉറപ്പ് വരുത്തണമെന്ന് സി.എസ്.ഇ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.