ഗ്രീസ്: ഗ്രീസ് ദ്വീപായ ചിയോസിലെ കാട്ടുതീ നിയന്ത്രണ വിദേയമാവാതെ തുടരുന്ന കാട്ടുതീ കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച ആരംഭിച്ച കാട്ടുതീ തുടക്കത്തിൽ കോഫിനാസ്, അജിയ അന്ന, അജയോസ് മക്കാരിയോസ്, എന്നീ പ്രദേശങ്ങളിലും പിന്നീടത് അജിയോസ് മാർക്കോസിൽ, അജിയാസ്മാറ്റയിൽ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
നിരവധി വനപ്രദേശങ്ങളും കൃഷിയിടങ്ങളും വീടുകളും തീയിൽ നശിച്ചു. നൂറുകണകകിന് ഗ്രാമീണർ വീടുവിട്ടു പോവാൻ നിർബന്ധിതരായി. യൂറോപ്പിന്‍റെ തെക്കേ അറ്റത്തുള്ള ഗ്രീസിൽ വേനൽക്കാലത്ത് പലപ്പോളും കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ശക്തമായ തീപിടുത്തങ്ങൾക്ക് കാരണമെന്ന് അധികൃതർ പറയുന്നു. നിലവിൽ ഗ്രീസിൽ 30c വരെയാണ് താപനില. വിനോദ സഞ്ചാരത്തിന്‍റെ സീസണായതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് തീ നിയന്ത്രണ വിദേയമാക്കാൻ ശ്രമിക്കുകയാണ അധികൃതർ.
ഗ്രീസിൽ ഈ വേനൽക്കാലത്തുണ്ടാവുന്ന ഏറ്റവും വലിയ കാട്ടുതീയാണിത്. 14 ഹെലിോപ്റ്ററുകളിലായി 400ഓളം അഗ്നിശമനസേനാംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ നഷ്ടം നേരിട്ട കർഷകർക്കും വീട്ടുടമകൾക്കും ഏദൻസ് മഷ്ടപരിഹാരം പ്രഖ്യാപച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.