കാട്ടിലെ മാർജാര വിഭാഗത്തിലുള്ള ശക്തരായ മൂന്ന് മൃഗങ്ങളാണ് കടുവയും പുലിയും സിംഹവും. ഇവർ തമ്മിൽ ഒരു പോരാട്ടം നടന്നാൽ ആര് ജയിക്കുമെന്നത് ഒരു ചോദ്യമാണ്. പേശികളുടെ വലിപ്പത്തിലും ഭാരത്തിന്‍റെ കാര്യത്തിലും കടുവകൾക്കാണ് മുൻ തൂക്കം. ആൺ കടുവകൾ 600 പൗണ്ട് വരെ വലിപ്പം വെക്കും. അതുകൊണ്ടു തന്നെ മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗങ്ങൾ കടുവകളാണ്. സിംഹങ്ങൾക്ക് താരതമ്യേന വലിപ്പം കുറവാണെങ്കിലും ശക്തൻമാരാണ്.
പൂർണ വളർച്ചയെത്തിയ കടുവകൾക്ക് 400 മുതൽ 670 പൗണ്ട് വരെയാണ് ഭാരം ഉണ്ടാവുക. ആൺ കടുവകൾക്ക് 400 മുതൽ 670 വരെയും. ആൺ സിംഹങ്ങൾക്ക് 331 മുതൽ 550 പൗണ്ട് വരെയാണ് ഭാരം. എന്നാൽ ഭാരത്തിന്‍റെ കാര്യത്തിൽ ബംഗാൾ, സൈബീരിയൻ കടുവകൾ ആഫ്രിക്കൻ സിംഹങ്ങളെ കടത്തി വെട്ടാറുണ്ട്.
വലിപ്പത്തിന്‍റെ കാര്യത്തിൽ പുള്ളിപ്പുലികൾ ഏറെ പിന്നിലാണ്. ആൺ പുള്ളിപ്പുലികൾ 60 മുതൽ 70 കിലോഗ്രാം വരെയാണ് സാധാരണയായി ഭാരം വെക്കുക. ഈ മാർജാര വർഗത്തിലെ ഓരോ മൃഗവും വളരെ വ്യത്യസ്തമായ വേട്ടയാടൽ രീതികൾ പിന്തുടരുന്നവരാണ്. കടുവകൾ ഒളിഞ്ഞിരുന്നാണ് ഇരകളെ ആക്രമിക്കുന്നത്. ഇര അടുത്തെത്തുന്നത് വരെ മറവിൽ ഒളിഞ്ഞിരുന്ന ശേഷം അടുത്തെത്തുമ്പോൾ മുഴുവൻ ശക്തിയും ഉപയോഗിച്ച് ആക്രമിക്കും.
അതേ സമയം സിംഹങ്ങളുടെ ഇരകളെ വേട്ടയാടൽ രീതി സഹകരണ അടിസ്ഥാനത്തിലാണ്. സന്ധ്യക്കോ പ്രഭാതത്തിലോ ആണ് ഇക്കൂട്ടർ ഇര പിടിക്കുന്നത്. ടീം വർക്കിലൂടെയാണ് ഇര പിടിക്കുന്നത്. പുലി ഇര തേടുന്നത് മിക്കപ്പോഴും രാത്രിയിലാണ്. അതും ഒറ്റക്ക്. ഇരകളെ പിടികൂടിയ ശേഷം അവയെ മരത്തിനുമുകളിൽ കൊണ്ടു വെക്കും.
ഇനി ഈ മൂന്ന് കൂട്ടരും ഏറ്റമുട്ടിയാൽ എന്താകും എന്നുള്ളതാണ്. കടുവയും സിംഹവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കടുവക്കാണ് വിജയ സാധ്യത എന്നാണ് കരുതപ്പെടുന്നത്. ഒരു കടുവയുടെ അടിയേറ്റ് സിംഹത്തിന്‍റെ കണ്ഠ നാളം മുറിഞ്ഞുവെന്ന് സ്മിത്സോണിയൻ മാഗസീനിൽ പറയുന്നുണ്ട്.
ഇനി കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടിയാലോ? ഇവിടെ കടുവ പിന്നിലേക്ക് പിന്തള്ളും. പുലിയെ അപേക്ഷിച്ച് കടുവകൾക്ക് ശക്തി കുറവാണ്. ഒറ്റയാൾ പോരാട്ടത്തിൽ വലിപ്പവും, ശക്തിയും ആക്രമണോത്സുകതയുമുള്ള കടുവകളാണ് ഒന്നാമത്. സിംഹങ്ങൾ കൂട്ടത്തോടെ ആക്രമിക്കാൻ ശക്തരാണ്. വേഗതയിലൊക്കെ ഒന്നാമതുള്ള പുള്ളിപ്പുലികൾക്ക് പക്ഷേ കടുവകളുടെ ആക്രമണത്തെ നേരിടാനുള്ള ശക്തിയില്ല. അതുകൊണ്ടാണ് അവ പതിയിരുന്ന് ആക്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.