തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ മികവിനുള്ള ദേശീയ പുരസ്‌കാരം നേടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടത്തിയ പദ്ധതികൾ വിലയിരുത്തിയാണ് ഈ വർഷത്തെ ദേശീയ ഗ്രീൻടെക് പുരസ്‌കാരം തിരുവനന്തപുരത്തിന് ലഭിച്ചത്. ജമ്മു കശ്മീരിലെ സോനമാർഗിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങി.
മാലിന്യ സംസ്കരണത്തിനുള്ള ബയോ എനർജി പ്ലാന്‍റ്, ഡീസൽ കാറുകൾ മാറ്റി ഇവി കാറുകളാക്കൽ, ഇവി ചാർജിങ് സ്റ്റേഷനുകൾ, R22 വിഭാഗത്തിലുള്ള എസികൾ മാറ്റി R32 എസി സ്ഥാപിക്കൽ, സമ്പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള പദ്ധതികളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.