ഈ നൂറ്റാണ്ടോടെ കൊച്ചിയും ഇല്ലാതാകും? ഞെട്ടിച്ച് നാസയുടെ റിപ്പോർട്ട്; കടൽ വിഴുങ്ങുക 12 ഇന്ത്യൻ നഗരങ്ങളെ

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐ.പി.സി.സി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ താപനില പരിധിവിട്ട് വർധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന് വേഗം കൂടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

12 ഇന്ത്യൻ നഗരങ്ങൾ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോർട്ട് അവലോകനം ചെയ്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ 'നാസ' മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കിൽ കൊച്ചിയും മുംബൈയും ഉൾപ്പെടെ നഗരങ്ങളാണ് വൻ പ്രതിസന്ധി നേരിടുക.

കൊച്ചിയും മുംബൈയും കൂടാതെ കാണ്ട്ല, ഒാഖ, ഭാവ്നഗർ, മോർമുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിർപൂർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നുകയറുകയെന്ന് നാസ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം, ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നത് ലക്ഷക്കണക്കിനാളുകളെ ബാധിക്കും.



(നാസയുടെ സീ ലെവൽ പ്രൊജക്ഷൻ പേജ് ലിങ്ക്: https://sealevel.nasa.gov/ipcc-ar6-sea-level-projection-tool)

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി ഐക്യരാഷ്ട്ര സംഘടനക്ക് കീഴിൽ 1988ൽ സ്ഥാപിതമായ സംഘടനയാണ് ഇന്‍റർ ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി). ആഗോളതാപന വർധന 1.5 ഡിഗ്രീ സെൽഷ്യസിന് താഴെ നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടേറുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​തി​ൽ ക​ടു​ത്ത നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ അ​ന്ത​രീ​​ക്ഷ ഊ​ഷ്​​മാ​വ്​ ഉ​യ​രു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ വ​രാ​നി​രി​ക്കു​ന്ന വി​പ​ത്തി​നെ ത​ട​യാ​നാ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​ഞ്ഞു. മാ​ന​വ​രാ​ശി​ക്കു​ള്ള അ​പാ​യ മു​ന്ന​റി​യി​പ്പാ​ണ്​ റി​പ്പോ​ർ​​ട്ടെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ പ​റ​ഞ്ഞു. തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ ഇ​നി​യും വൈ​കി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ യു.​കെ​യി​ലെ ഗ്ലാ​സ്​​ഗോ​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച യു.​എ​ൻ ഉ​ച്ച​കോ​ടി വി​ജ​യ​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ലോ​ക​നേ​താ​ക്ക​ൾ​ക്ക്​ ക​ഴി​യ​ണ​മെ​ന്നും ഗു​​ട്ടെ​റ​സ്​ പ​റ​ഞ്ഞു.

2013ന്​ ​ശേ​ഷം വ​രു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പ്ര​ധാ​ന റി​പ്പോ​ർ​ട്ടാ​ണി​ത്. മ​നു​ഷ്യ സ്വാ​ധീ​ന​മാ​ണ്​ അ​ന്ത​രീ​ക്ഷം, ക​ട​ൽ, ക​ര എ​ന്നി​വ​യു​ടെ താ​പ​നി​ല ഉ​യ​ർ​ത്തു​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗ്രീ​സി​ലും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​മു​ണ്ടാ​യ ഉ​ഷ്​​ണ​ത​രം​ഗ​ങ്ങ​ളും ജ​ർ​മ​നി​യി​ലും ചൈ​ന​യി​ലു​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വു​മെ​ല്ലാം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ മ​നു​ഷ്യ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


Tags:    
News Summary - These Indian cities likely to go three feet underwater by century-end, IPCC report rings warning bell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.