നാളെ മുതൽ കാലവർഷം സജീവമാകും

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ തെക്കേ ഇന്ത്യയിൽ കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ദിവസം ഇടിമിന്നലോടെ വ്യാപക മഴയുണ്ടാകും. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും എട്ടിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒമ്പതിന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഏഴുവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.

Tags:    
News Summary - The monsoon will be active from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.