ന്യൂഡൽഹി: ഡൽഹിയിൽ പടക്ക നിരോധനത്തിന് ഇളവ്. ഉപാധികളോടെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീം കോടതി. സാധാരണ പടക്കങ്ങളെക്കാൾ മലിനീകരണ തോത് കുറവാണ് ഹരിത പടക്കങ്ങൾക്ക് എന്ന് കണ്ടാണ് കോടതി ഉത്തരവ്. ഒക്ടോബർ 18 മുൽ 21 വരെ മാത്രമാണ് ഇവ ഉപയോഗിക്കാൻ അനുമതി ഉള്ളത്. ഈ ദിവങ്ങളിൽ രാവിലെ 6 മുതൽ 7 മണി വരെയും വൈകുന്നേരം 6 മുതൽ 10 മണി വരെയും പടക്കം പൊട്ടിക്കാം. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം ഡൽഹി ജനതയുടെ വൈകാരികത കൂടി പരിഗണിച്ച വിധിക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സുപ്രീംകോടതി നന്ദി അറിയിച്ചു.
അനിയന്ത്രിതമായ മലിനീകരണം കാരണം കഴിഞ്ഞ വർഷമാണ് കോടതി പടക്കങ്ങൾക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്. പടക്കം പൊട്ടിക്കൽ, അവയുടെ ഉൽപ്പാദനം, സംഭരണം, വിൽപ്പന, വാങ്ങൽ എന്നിവക്കുള്ള നിരോധനം ഡൽഹിക്കു പുറമേ രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.
ഡൽഹിയിലെ അംഗീകൃത നിർമാതാക്കൾക്ക് മാത്രമേ ഹരിത പടക്കങ്ങൾ വിൽക്കാനുള്ള അനുമതി ഉള്ളൂ എന്നീണ് ജസ്റ്റിസ് കെ.വിനോദ്, ചന്ദ്ര, എൻ.വി അഞ്ചാരിയ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവ്. പുറമെ നിന്ന് ഡൽഹി മേഖലയിലേക്ക് പടക്കം കടത്താൻ പാടില്ലെന്നും ഉത്തരവുണ്ട്. വ്യാജ ഹരിത പടക്കങ്ങൾ നിർമിക്കുന്നവരുടെ ലൈസൻസ് റദ്ദു ചെയ്യുമെന്ന് കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.