ആമസോൺ മഴക്കാടുകൾ ദുർബലമാകുമോ?

വാഷിങ്ടൺ: കാർബൺ ഡയോക്സൈഡിന്‍റെ വർധന കാരണം ആമസോൺ മഴക്കാടുകൾ ചുരുങ്ങുന്നതായി ബ്രസിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയൻ റിസർച്ചിന്‍റെ(ഐ.എൻ.പി.എ) പഠനം.

മണ്ണിൽ ഫോസ്ഫറസ് പോലുള്ള അവശ്യ മൂലകങ്ങൾ കുറയുന്നതാണ് കാരണം. കാർബൺ ഡയോക്സൈഡിന്‍റെ അളവ് കൂടുന്നത് സസ്യങ്ങളെ സഹായിക്കുകയും വൃക്ഷങ്ങൾ കാർബൺ പിടിച്ച് നിർത്തുന്നത് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുകയും ചെയ്യുമെങ്കിലും ഫോസ്ഫറസ് പോലുള്ള മൂലകങ്ങൾ ചെടികൾക്ക് ആവശ്യമാണ്. കാർബൺ ഡയോക്സൈഡിന്‍റെ അളവ് കൂടുകയും ഇത്തരം മൂലകങ്ങൾ കുറയുകയും ചെയ്യുന്നത് ആമസോണിന്‍റെ ഉത്പാദന ക്ഷമത കുറക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള കാടിന്‍റെ ശേഷിയെ തകരാറിലാക്കുന്നതാണ് ഈ അസന്തുലിത അവസ്ഥയെന്ന് 'നേച്ചർ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രബന്ധം വ്യക്തമാക്കുന്നു.

ദശലക്ഷക്കണക്കിന് വർഷം മുമ്പ് രൂപപ്പെട്ട വനമാണ് ആമസോൺ. അതുകൊണ്ട് മണ്ണിൽ നിന്ന് മൂലകങ്ങൾ കാലക്രമത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആമസോൺ കാടിന്‍റെ 60 ശതമാനവും നിൽക്കുന്നത് ഫോസ്ഫറസിന്‍റെ അളവ് കുറഞ്ഞ പഴയ മണ്ണിലാണെന്ന് ഗവേഷകർ പറയുന്നു. ഇവിടേക്ക് ഫോസ്ഫറസും മറ്റ് അവശ്യ മൂലകങ്ങളും കൃതൃമമായി നിക്ഷേപിച്ച് രണ്ട് വർഷമായി കാട് നിരീക്ഷിക്കുകയാണ്. ഇതോടെ മരങ്ങളുടെയും സസ്യങ്ങളുടെയും വേരുകളുടെ വളർച്ച 29 ശതമാനവും പച്ചപ്പ് 19 ശതമാനവും കൂടിയതായി മനസ്സിലാക്കി. ഇത്തരത്തിൽ കാടിനെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് എക്സറ്റർ സർവകലാശാല അധ്യാപികയായ ലെയിൻ ഹാർട്ട്ലി പറയുന്നു.   

Tags:    
News Summary - Research by universities in Brazil, UK reveals lack of this chemical limiting Amazon's growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.