വേട്ടക്കാരൻ ഇരയായി; പാമ്പിനെ വിഴുങ്ങി തവള, പ്രകൃതിയിലെ അപൂർവകാഴ്ച!

കാസർകോട്: തവള മുതൽ വലിയ മൃഗങ്ങളെ വരെ പാമ്പ് വിഴുങ്ങാറുണ്ട്. എന്നാൽ ആ പാമ്പിനെ തവള തന്നെ വിഴുങ്ങിയാൽ എങ്ങനെയുണ്ടാകും? വേട്ടക്കാരൻ ഇരയാകുന്ന അപൂർവ കാഴ്ച! കാസർകോട് പരപ്പ ബിരിക്കുളത്താണ് തവള പാമ്പിനെ വിഴുങ്ങിയ, പ്രകൃതിയിലെ കൗതുകമുണർത്തുന്ന കാഴ്ച കാണാനായത്. റോഡിന് സമീപമുള്ള ഒരു കടയുടെ മതിലിനോട് ചേർന്നാണ് സംഭവം. ശബ്ദം കേട്ട് പരിസരത്തെത്തിയ ഒരു നാട്ടുകാരനാണ് ഈ കാഴ്ച ആദ്യം കണ്ടത്. ആദ്യം കാണുമ്പോൾ പാമ്പിന്റെ തല മാത്രമാണ് വായിലുണ്ടായിരുന്നത്. എന്നാൽ ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ പാമ്പിനെ അകത്താക്കി തവള സ്ഥലം വിട്ടു. വിഷമില്ലാത്തതും നീളം കുറഞ്ഞതുമായ പാമ്പിനെയാണ് തവള വിഴുങ്ങിയത്. അപൂർവ കാഴ്ച കാണാൻ നിരവധി പേരും ഒഴുകിയെത്തി. മുമ്പും സമാനമായി പാമ്പിനെ തവള വിഴുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Predator Becomes Prey: Frog Eats Snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.