ശാന്തിഗിരിയിൽ കണ്ടെത്തിയ നാട്ടുമയൂരി ശലഭം
കേളകം: അപൂർവമായി കണ്ടുവരാറുള്ള നാട്ടുമയൂരി ശലഭത്തെ കേളകം ശാന്തിഗിരിയിൽ കണ്ടെത്തി. തെരുവമുറി ലിജോയുടെ വീട്ടു പരിസരത്താണ് ശലഭത്തെ കണ്ടെത്തിയത്.
കേളകം ശലഭ ഗ്രാമം കൂട്ടായ്മയിൽ അംഗമായ ലിജോയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ജില്ലയിൽ ആദ്യമായാണ് നാട്ടുമയൂരി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വരി മരം (Chloroxylon swietenia) ആണ് ഇതിന്റെ ലാർവ ഭക്ഷണ സസ്യം. ഇന്ത്യയിൽ ആദ്യമായി ‘ഓക്കില’ എന്ന പേരിൽ ശലഭ പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചത് വഴി കേളകം പഞ്ചായത്ത് ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം ചെമ്പോട്ട് നീലി (redspot), ഒറ്റവരയൻ സെർജന്റ് (staff sergeant) തുടങ്ങിയ ശലഭങ്ങളെയും കൂട്ടിച്ചേർത്ത് പഞ്ചായത്തിലെ ശലഭ നിരീക്ഷണ ലിസ്റ്റ് പുതുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.