ഫിലോഡെൻഡ്രോൺ പിങ്ക് പ്രിൻസസ് മാൾബ്ൾ കിങ്. ഇതൊരു അപൂർവ ഗണത്തിൽപ്പെട്ട ചെടിയാണ്. തെക്കേ അമേരിക്കയിലെ മഴക്കാടുകളാണ് ഇതിന്‍റെ ജന്മദേശം. കൊളംബിയയിൽ കൂടുതലായി കണ്ടുവരുന്നു. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയായതിനാൽ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ഇളം വെയിലാണ് ഇഷ്ട്ടം. എന്നാൽ നല്ല രീതിയിൽ വെയിൽ കിട്ടിയില്ലെങ്കിൽ ചെടിയുടെ ഇലകൾക്ക് ഇത്ര മനോഹരമായ നിറം കിട്ടുകയില്ല. ഈ ചെടിയുടെ ഇലകളുടെ ഭംഗിയാണ് ഇതിനെ കൂടുതൽ ആകർഷമാക്കുന്ന ഘടകം. ചെടികൾ വളർത്തി പരിചയമുള്ളവർക്ക് വളർത്താൻ പറ്റിയതാണ്. ഇതിന്‍റെ ഇലകൾ വളരെ സെൻസിറ്റീവ് ആണ്. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ഇലകൾ പൊള്ളി പോകും.
ചകിരിച്ചണ്ടി, പെരിലൈറ്റ്, ക്ലെ ബോൾസ്, വളം എന്നിവ ചേർത്ത് പോട്ടിങ് മിക്സ് തയാറാക്കാം. നമ്മുടെ കയ്യിലുള്ള ഏത് വളം ആയാലും ഇതിന് ഉപയോഗിക്കാം. മണ്ണ് നന്നായി ഉണങ്ങിയ ആയ ശേഷമേ വെള്ളം കൊടുക്കാവൂ. വെള്ളം കൂടാനും പാടില്ല.
കാരണം ചീഞ്ഞു പോകും. പതിയെ ആണിതിന്‍റെ വളർച്ച. ടിഷ്യൂ കൾച്ചർ വഴി ആണ് ഈ ചെടികൾ കൂടുതലും ഉൽപ്പാദിപ്പിക്കുന്നത്. ഇതിന്‍റെ വിത്ത് എടുത്തു ടിഷ്യൂ കൾച്ചർ വഴിയാണ് ഉത്പാദനം നടത്താറ്. തണ്ടുകൾ കട്ട് ചെയ്തുള്ള പരാഗണം പ്രക്രിയ കുറവാണ്.
ഫിലോഡെൻഡ്രോൺ പിങ്ക് പ്രിൻസസുമായി താരതമ്യം ചെയ്യുമ്പോൾ ഫിലോഡെൻഡ്രോൺ പിങ്ക് പ്രിൻസസ് മാൾബ്ൾ കിങ്ങിന്‍റെ ഇലകൾ ചെറുതും ഇലകൾക്ക് പിങ്ക് കളർ കൂടുതലും ആണ്. നല്ല രീതിയിൽ ചെടിയെ പരിപാലിക്കുന്നവർക്ക് ഈ ചെടി നന്നായി വളർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.