ബംഗളൂരു: മഹദേശ്വര കുന്നുകളിലെ ഹുഗ്യം വനമേഖലയിൽ ഒരു കടുവയുടെയും നാലു കുഞ്ഞുങ്ങളുടെയും മരണം അന്വേഷിക്കാൻ കർണാടക സർക്കാർ. വ്യാഴാഴ്ചയാണ് ഈ അഞ്ച് കടുവകളെയും വനത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
വിഷം അകത്തുചെന്നുള്ള മരണം ആയിരിക്കാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച പ്രദേശത്ത് ഒരു പശുവിന്റെ അഴുകിയ ജഡം കണ്ടെത്തിയതാണ് ഇതിന് കാരണം. അക്രമികൾ പശുവിന് വിഷം കൊടുത്തതായും അതു കഴിച്ച കടുവയും കുഞ്ഞുങ്ങളും ചത്തിരിക്കാമെന്നും സംശയിക്കുന്നു.
കാട്ടിൽ ഉപേക്ഷിക്കുന്നതിനു മുമ്പ് പശുവിന് വിഷം നൽകിയിരിക്കാം. അല്ലെങ്കിൽ കന്നുകാലികളുടെ ഉടമ ചത്ത പശുവിനെ കണ്ടതിനുശേഷം അതിന്റെ ശരീരത്തിൽ വിഷം വിതറിയിരിക്കാം. കടുവയും കുഞ്ഞുങ്ങളും അത് ഭക്ഷിച്ച് ചത്തിരിക്കാമെന്ന് ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെയും ഈ നിഗമനത്തെ പിന്തുണച്ചു. സർക്കാർ വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. എല്ലാ കോണുകളിൽ നിന്നും ഞങ്ങൾ ഇത് അന്വേഷിക്കും. ഇതിന് പിന്നിലുള്ളവരെ ഞങ്ങൾ വെറുതെ വിടില്ല -ഖൻഡ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തെത്തുടർന്ന്, ഹുഗ്യം പരിധിയിലുടനീളം വനം വകുപ്പ് നിരീക്ഷണവും കടുവ വേട്ടക്കെതിരായ ജാഗ്രതയും ശക്തിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.