സ്കത്ത്: രാജ്യത്ത് അനുദിനം ചൂട് വർധിച്ച് കൊണ്ടിരിക്കെ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ചൂട് തടയാൻ ലക്ഷ്യമിട്ടുള്ള പൊതു ശിപാർശകളാണ് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
സംരക്ഷണ വസ്ത്രം, ആവശ്യത്തിന് ജലാംശം, രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയൽ എന്നിവക്ക് ഊന്നൽ നൽകുന്നതാണ് മാർഗനിർദേശങ്ങൾ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത സുരക്ഷിതമായ വേനൽക്കാലത്തിനായി എല്ലാ തൊഴിലാളികളും ഇനിപ്പറയുന്ന ശുപാർശകൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
അതേ സമയം, ചുട്ടുപ്പൊള്ളുന്ന ചൂടിൽനിന്ന് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ച വിശ്രമ നിയമം ഒമാനിൽ ഞായറാഴ് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്.
ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും വിശ്രമം നൽകണം. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കനത്ത ചൂടാണ് രാജ്യത്ത് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു ചൂട് രേഖപ്പെടുത്തിയത്.
മസ്കത്ത്: രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ബുധനാഴ്ചവരെ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ കാരണമായേക്കാമെന്നും ഇത് തിരശ്ചീന ദൃശ്യപരത കുറക്കുകയും ചെയതേക്കും. പടിഞ്ഞാറൻ മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിൽ കടൽ തിരമാലകൾ രണ്ടുമീറ്റർ വരെയും ഒമാൻ കടലിൽ 1.5 മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.