വായുമലിനീകരണം മൂലമുള്ള മരണനിരക്ക് വർധിക്കുന്നതായി പഠനം; പരിഹാരം എന്ത്?

ന്യൂഡൽഹി: വായുമലിനീകരണം മൂലമുള്ള മരണങ്ങൾ വർധിച്ചുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. ചില രാജ്യങ്ങൾ പുരോഗതിയിലേക്ക് കുതിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെ വായുമലിനീകരണ തോത് ഏറ്റവും മോശമായിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള അകാല മരണങ്ങൾക്ക് വായു മലിനീകരണം കാരണമാകുന്നുണ്ടെന്നാണ് സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2025 റിപ്പോർട്ട് പറയുന്നത്.

വായു മലിനീകരണം ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളിലൊന്നായി മാറുന്നുവെന്നാണ് റിപ്പോർട്ട്. വായുമലിനീകരണം മൂലംഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശ അർബുദം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ പിടിപെട്ടാണ് കൂടുതൽ ആളുകളും മരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വായുമലിനീകരണം ഒരു ശ്വാസകോശ പ്രശ്നമല്ല, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾക്ക് കൂടി കാരണമാകുന്നു. പി.എം. 2.5, ഓസോൺ, നൈട്രജൻ ഓക്സൈഡുകൾ, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ സൂക്ഷ്മകണങ്ങളുടെ സങ്കീർണ്ണമായ മിശ്രിതമാണ് വായുമലിനീകരണം. ഇതിൽ ഏറ്റവും മാരകമായത് പി.എം. 2.5 ആണ്. ഈ കണികകൾ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. വളരെ ചെറിയ കണികയായതിനാൽ ഇത് ശ്വാസകോശത്തിലെ വായു സഞ്ചികളിലേക്ക് കടക്കുന്നു. ഇത് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.

വായുമലിനീകരണം മൂലമുള്ള മരണങ്ങൾ കുറക്കാനായി ചില പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.

ശുദ്ധമായ ഊർജം, ഗതാഗത നിയന്ത്രണം, വ്യാവസായിക നിയന്ത്രണം തുടങ്ങിയ നടപടികളാണ് അതിന് വേണ്ടത്. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് നമുക്ക് വീട്ടിലും ചില മാർഗങ്ങൾ പരീക്ഷിക്കാം.

വൃത്തിയുള്ള പാചക ഇന്ധനങ്ങളോ കാര്യക്ഷമമായ സ്റ്റൗവോ ഉപയോഗിക്കുക.

അടുക്കളയിൽ വായു സഞ്ചാരം ഉറപ്പാക്കുക.

വീടിനുള്ളിൽ മാലിന്യം കത്തിക്കുന്നത് ഒഴിവാക്കുക.

വായുമലിനീകരണമുള്ളപ്പോൾ വീടിന് പുറത്ത് ഒരിക്കലും വ്യായാമം ചെയ്യാതിരിക്കുക.

മലിനീകരണം കൂടുതലുള്ളപ്പോൾ എൻ95 മാസ്കുകൾ ഉപയോഗിക്കുക.

ഉയർന്ന മലിനീകരണമുള്ള പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, എച്ച്.ഇ.പി.എ ഫിൽട്ടറേഷൻ ഉള്ള ഇൻഡോർ എയർ ക്ലീനറുകൾ പരിഗണിക്കുക, കാരണം അവ ഇൻഡോർ പി.എം 2.5 കുറക്കും.

Tags:    
News Summary - New study suggests air pollution deaths rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.