മാധവ് ഗാഡ്ഗിൽ

വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. വന്യമൃഗങ്ങളെ വേട്ടയാടുന്നത് മൂലം അവയുടെ എണ്ണത്തിൽ കുറവ് വരികയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധി നേരിടാന്‍ വന്ധ്യംകരണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് യോജിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്കാൻഡനേവിയൻ രാജ്യങ്ങൾ പോലും അനുവദിക്കുന്നുണ്ട്. ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാൽ അയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാറുണ്ട്. ഭീഷണിയെങ്കിൽ കൊല്ലുന്നതിൽ തെറ്റെന്താണെന്ന് ഗാഡ്ഗിൽ ചോദിക്കുന്നു. 2002 ലെ ജൈവ വൈവിധ്യനിയമം ഇന്ത്യ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ഉദ്യാനങ്ങൾക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഏകരാജ്യം ഇന്ത്യയാണെന്നും ഇതിൽ അഭിമാനിക്കാൻ തക്കതായി ഒന്നുമില്ലെന്ന് ഗാഡ്ഗിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.

Tags:    
News Summary - Madhav Gadgil wants permission to hunt wild animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.