ന്യൂഡൽഹി: ഈ വർഷത്തെ വേനൽക്കാലം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ച് മുതൽ മേയ് വരെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന ദിനങ്ങൾ വർധിക്കും. കുട്ടികളും പ്രായമായവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും ജാഗ്രത പാലിക്കണം.
കാലാവസ്ഥ രേഖപ്പെടുത്താൻ തുടങ്ങിയ 1901നുശേഷം ഇതുവരെയുള്ള ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം രാജ്യത്തെ ശരാശരി താപനില 22.04 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയെക്കാൾ 1.34 ഡിഗ്രി സെൽഷ്യസ് അധികമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഫെബ്രുവരിയിലെ ശരാശരി താപനില ഏറ്റവുമധികം രേഖപ്പെടുത്തിയിട്ടുള്ളത് തെക്കേ ഇന്ത്യയിലാണ്. 26.75 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ താപനില 40 ഡിഗ്രി കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.