കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ്കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ സ​യ​ന്‍സ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്രോ​ണ്ടി​യ​ര്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ ഡോ. ​ടി. പ്ര​ദീ​പ് ക്ലാ​സെ​ടു​ക്കു​ന്നു

മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നം ശുദ്ധജലമില്ലായ്മ -ഡോ. ടി. പ്രദീപ്

തേഞ്ഞിപ്പലം: ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതാണ് ലോകത്തിന്‍റെ ഏറ്റവും വലിയ പ്രശ്നമെന്നും അതിന് ഒരളവുവരെ പരിഹാരം കാണാന്‍ നാനോ സയന്‍സിന് കഴിയുമെന്നും പ്രഫ. ടി. പ്രദീപ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് സംഘടിപ്പിക്കുന്ന ഫ്രോണ്ടിയര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളം വളരെ ലളിതമാണ്. പക്ഷേ മനുഷ്യരാശി നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്നവും വെള്ളമാണ്. നമ്മുടെ എല്ലാ നദികളും വിഷമയമായിക്കഴിഞ്ഞതായും അന്താരാഷ്ട്ര ജലപുരസ്കാര ജേതാവായ ഡോ. പ്രദീപ് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ആന്‍റണി ജോസഫ്, ഡോ. ഇ.എസ്. ഷിബു എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - Lack of clean water is the biggest problem of human beings -Dr. T. Pradeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.