കേരളത്തിന് പൊള്ളുന്നു, ഇന്നും ഉയർന്ന ചൂട്: പിന്നിൽ നാല് ഘടകങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നും കനത്ത ചൂട് തുടരുന്നു. പലയിടങ്ങളിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ (AWS) പലയിടങ്ങളിലും ഇന്നലെ നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

കണ്ണൂര്‍ ചേമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂര്‍, കൂത്താട്ടുകുളം, മണ്ണാര്‍ക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും 40ന് മുകളിലാണ് ഇന്നലെ ചൂട് അനുഭവപ്പെട്ടത്.

ചൂട് കൂടാൻ നാല് കാരണങ്ങൾ:

അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​ക​ട​മാ​വു​ന്ന നാ​ല് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ് കനത്ത ചൂടിന് കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

1. മാ​ർ​ച്ച് 21 മു​ത​ൽ സൂ​ര്യ​ൻ പ്ര​ത്യ​ക്ഷ​ത്തി​ൽ ഭൂ​മ​ധ്യ​രേ​ഖ​യി​ൽ​നി​ന്ന് വ​ട​ക്കോ​ട്ട് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യ​കി​ര​ണ​ങ്ങ​ൾ ലം​ബ​മാ​യി ഭൂ​മി​യി​ൽ പ​തി​ക്കു​ന്നു. ഇതു​മൂ​ലം ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

2. അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ ആ​ധി​ക്യ​വും ചൂ​ട് ക്ര​മാ​തീ​ത​മാ​യി കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്നു.

3. ഉ​ത്ത​രേ​ന്ത്യ​യി​ലെ ഉ​ഷ്ണ​ത​രം​ഗം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ല്ലാ​തെ ക​ന​ക്കും. ഇത് ചൂ​ട് പ​രി​ധി വി​ടാ​ൻ ഇടയാക്കും.

4. വേ​ന​ൽ​മ​ഴ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ​തും കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​ന്ന​തി​ലേ​ക്കാ​ണ് കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്.

ഈ ​നാ​ല് ഘ​ട​ക​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന​തോ​ടെ കേ​ര​ളം ഇ​നി​യും ഏ​റെ പൊ​ള്ളും. മ​ല​പ്പു​റ​ത്തും പാ​ല​ക്കാ​ടും 43 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ തി​ള​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തും ഈ ​ഘ​ട​ക​ങ്ങ​ൾ​ത​ന്നെ​യാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ഇ​തേ പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​രു​ത​ലാ​ണ് ഉ​ചി​തം.

പ്രതീക്ഷ വേനൽമഴയിൽ

ചൂ​ട് ദി​നം​പ്ര​തി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ൽ​മ​ഴ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യ​ല്ലാ​തെ നി​ർ​വാ​ഹ​മി​ല്ല. ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ 2019 മു​ത​ൽ 2022 വ​രെ പ​ര​ക്കെ അ​ല്ലെ​ങ്കി​ലും മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ഏ​പ്രി​ൽ മു​ഴു​ക്കെ ല​ഭി​ച്ച​താ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ ചൂ​ടി​ൽ​നി​ന്ന് കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണം. നി​ല​വി​ൽ വേ​ന​ൽ​മ​ഴ കാ​ര്യ​മാ​യി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ചി​നെ വെ​ല്ലു​ന്ന ചൂ​ട് ഏ​പ്രി​ലി​ൽ പ്ര​തീ​ക്ഷി​ക്കാം.

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ 28 ശ​ത​മാ​നം മ​ഴ​ക്ക​മ്മി​യാ​ണ് നി​ല​വി​ലു​ള്ള​ത്. 71.2ന് ​പ​ക​രം 51.3 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. മ​ധ്യ -തെ​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് അ​ൽ​പ​മെ​ങ്കി​ലും മ​ഴ ല​ഭി​ച്ച​ത്.

അ​തു​ത​ന്നെ ഒ​റ്റ​പ്പെ​ട്ട​താ​ണെ​ങ്കി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഈ​ർ​പ്പ തോ​ത് കൂ​ട്ടാ​ൻ ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​ണ്. അ​തേ​സ​മ​യം, അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ്​ കൂ​ടു​ന്ന​തി​നാ​ലാ​ണ് ഈ​ർ​പ്പ -താ​പ സൂ​ചി​ക 58 ക​ട​ക്കാ​നും ഇ​ട​യാ​ക്കു​ന്ന​ത്. ക​ട​ലി​ൽ​നി​ന്നു​ള്ള ജ​ലാം​ശ​ത്തോ​ടു​കൂ​ടി​യ ചൂ​ടു​കാ​റ്റും ഒ​പ്പം അ​ന്ത​രീ​ക്ഷ ബാ​ഷ്പീ​ക​ര​ണ​വും ഈ​ർ​പ്പം കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​ണ്.

Tags:    
News Summary - Kerala under heat wave threat: four factors behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.