ഇന്ത്യൻ കരിമ്പുലികളുടെ കറുത്ത നിറം ശ്രീലങ്കയിൽ നിന്ന് ലഭിച്ചത്; ഒരു ജീനിലുണ്ടായ മ്യൂട്ടേഷൻ; പഠനം

പനാജി: ഇന്ത്യയിലെ കരിമ്പുലികൾക്ക് സഹസ്രാബ്ദങ്ങളായി എങ്ങനെ കിട്ടി മങ്ങലേൽക്കാത്ത ഈ കറുത്ത നിറം എന്നത് ശാസ്ത്രജ്ഞരുടെയും വന്യജീവി കൗതുകമുള്ളവരുടെയും സംശയമായിരുന്നു. എന്നാൽ ഗോവയിൽ നിന്നുള്ള ശാസ്തഞ്ജർ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു; ശ്രീലങ്കയിലെ പുർവികരിൽ നിന്നാണ് ഇവയ്ക്ക് കറുത്ത നിറം ​ലഭിച്ചതെന്ന്.

ഗോവയിലെ നാഷണൽ ഫൊറൻസിക് യൂനിവേഴ്സിറ്റിയുടെ സെന്റർ ഫോർ വൈൽഡ് ലൈഫ് ഫൊറൻസിക്ക് വിഭാഗം ഗവേഷകരാണ് ഇങ്ങനെ​യൊരു പഠനത്തിന് ഇറങ്ങിത്തിരിച്ചത്. കരിം പുലികളെക്കുറിച്ച് ഇത്തരത്തിലൊരു പഠനം ഇതാദ്യമാണ്. ഇവരുടെ ഗവേഷണമാണ് ഇവരെ ശ്രീലങ്കൻ പുലികളിലേക്ക് എത്തിച്ചത്. കാട്ടിൽ നിന്ന് പിടികൂടി ഗോവയിലെത്തിച്ച ഒരു കരിംപുലിയിൽ നിന്നാണ് ഇവർ പഠനം തുടങ്ങിയത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വച്ച് ശ്രീലങ്കൻ പുലികളിലുണ്ടായ ഒരു മ്യുട്ടേഷ​ന്റെ ഫലമായാണ് ഇവയ്ക്ക് ഇങ്ങനെ നിറം ലഭിച്ചതെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇവയുടെ ശരീരത്തിലെ ഏക ജീനിനുണ്ടായ ഒരു ചെറിയ മാറ്റമാണത്രെ ഇവയുടെ നിറം മാറ്റത്തിന് കാരണം.

അസിസ്റ്റന്റ് പ്രഫസർമാരായ അഭിഷേക് സിങ്, ശ്വേത നിധി എന്നിവരാണ് പഠനം നടത്തിയത്. ‘ഇന്റഗ്രേറ്റഡ് ജിനോമിക് ആന്റ് സ്ട്രക്ചറൽ ഡിസെക്ഷൻ ഓഫ് മെലാനിസം ഇൻ ഇൻഡ്യൻ ലെപേർഡ്’ എന്ന ഗവേഷണപ്രബന്ധം ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 മുതൽ 25 വരെ നടത്തിയ പഠനമാണ് ഇവർ പ്രസിദ്ധീകരിച്ചത്.

പുലികളി​ലെ ജനറ്റിക് സ്ട്രക്ചർ, പരിണാമപ്രക്രിയ തുടങ്ങിയവയിൽ കൂടുതൽ പഠനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പഠനമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമഘട്ടത്തിലെ ജീവികളിലെ നിറത്തെക്കുറിച്ച് ആധുനിക ഡി.എൻ.എ സീക്വൻസിങ്, കംപ്യൂട്ടർ അനലിസിസ് എന്നിവയിലൂടെ പുതിയ പഠനസാധ്യതയാണ് ഈ കണ്ടെത്തൽ വഴിതുറക്കുന്നതെന്നും ഇവർ പറയുന്നു.

Tags:    
News Summary - Indian black tigers got their black color from Sri Lanka; mutation in a gene; study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.