കാലാവസ്ഥ വ്യതിയാനത്തിൽ ഭയന്ന് രാജ്യം; ഉഷ്ണതരംഗം വർധിച്ചേക്കും

ഇന്ത്യയിൽ മനുഷ്യരുടെ ചെയ്തികൾ കാരണം വ്യാപിക്കുന്ന ഉഷ്ണതരംഗം 30 മടങ്ങ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര സംഘടനയായ വേൾഡ് വെതർ ആട്രിബ്യൂഷൻ (ഡബ്ല്യു.ഡബ്ല്യു.എ) പറയുന്നു. വടക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് രൂക്ഷസ്ഥിതി തുടരുന്നത്.

ഇന്ത്യയിലും പാകിസ്ഥാനിലും ഈ വർഷം ഉണ്ടായ ഉഷ്ണതരംഗത്തിൽ 90ഓളം പേർ മരണപ്പെട്ടിട്ടുണ്ടെന്നും ഡബ്ല്യു.ഡബ്ല്യു.എ വെളിപ്പെടുത്തുന്നു. നേരത്തെ തുടങ്ങി ദീർഘനാൾ നീണ്ടുനിന്നതും ആഘാതം കൂട്ടി.

കാർഷികരംഗത്ത് ആഗോളതലത്തിൽ ഗോതമ്പ് ഉത്പാദനത്തിലും വിതരണത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 122 വർഷത്തിൽ ഇന്ത്യ കണ്ട ഏറ്റവും കടുത്ത ചൂട് 2022 മാർച്ചിലാണുണ്ടായത്. പാകിസ്താനിൽ ഏപ്രിലിലും.

ഉഷ്ണതരംഗം രാജ്യത്തെ സാമ്പത്തിക വളർച്ചയെയും ക്രെഡിറ്റ് സ്കോറിനെയും ഗണ്യമായി ബാധിക്കുന്നുണ്ടെന്ന് അമേരിക്കൻ സാമ്പത്തിക സേവന കമ്പനിയായ മൂഡീസ് പറയുന്നു.

Tags:    
News Summary - India 2022 Heatwave: Climate Change Made it Hotter and 30 Times More Likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.