പക്ഷികളുടെ ദേശാടനം പ്രകൃതിയിലെ അദ്ഭുത പ്രതിഭാസമാണ്. ലക്ഷക്കണക്കിന് പക്ഷികളാണ് വര്‍ഷംതോറും ദേശാന്തരയാത്ര നടത്തുന്നത്. പല പക്ഷികളുടെയും യാത്ര സുദീര്‍ഘമാണ്. രാജ്യങ്ങളും വന്‍കരകളും താണ്ടിയുള്ള സഞ്ചാരം. സെപ്റ്റംബര്‍ മുതല്‍ നൂറിലേറെ ദേശാടനപ്പക്ഷികളാണ് കടലോരങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും വനങ്ങളെയും അഴിമുഖങ്ങളെയും സജീവമാക്കുന്നത്.
ദേശാടന പക്ഷികൾ ഭക്ഷണം കഴിക്കുന്നതിനും പ്രജനനം നടത്തുന്നതിനുമായി വളരെ ദൂരം സഞ്ചരിക്കുന്നു. ചിലപ്പോൾ ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും കടക്കുന്നു. എല്ലാ വസന്തകാലത്തും, കൊക്കുകൾ, ഹെറോണുകൾ, വാത്തകൾ, മറ്റ് നിരവധി പക്ഷികൾ എന്നിവ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് വളരെ ദൂരം ദേശാടനം ചെയ്യുന്നു.
എന്നാൽ ഇപ്പോൾ ദേശാടന പക്ഷികൾ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നുള്ള വർധിച്ചുവരുന്ന ഭീഷണികൾ നേരിടുന്നു. സമുദ്രനിരപ്പ് ഉയരുന്നത് തീരദേശ യാത്രാ സ്ഥലങ്ങളെ അപകടത്തിലാക്കുന്നുണ്ട്. അതേസമയം സമുദ്രത്തിലെ അമ്ലീകരണം നിർണായക ഭക്ഷ്യ സ്രോതസുകളെ ബാധിക്കുന്നു. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളും മാറുന്ന താപനിലയും പക്ഷികളുടെ ദേശാടനത്തെ ബാധിക്കുന്നു.
കാലാവസ്ഥ ദേശാടനത്തെ ആഴത്തില്‍ സ്വാധീനിക്കാറുണ്ട്. കാറ്റിന്റെ വേഗവും ദിശയും നിര്‍ണായകമാണ്. പറക്കേണ്ട ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ പക്ഷികള്‍ക്ക് ക്ലേശരഹിതമായി സഞ്ചരിക്കാന്‍ കഴിയും. കാറ്റിനെതിരേ പറക്കുക ആയാസകരമാണ്. അറ്റ്ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ പറക്കുന്ന ചില ദേശാടനപ്പക്ഷികള്‍ കാറ്റിനെതിരേ പറക്കാന്‍ കഴിയാതെ ചത്തുപോകാറുണ്ട്. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ പക്ഷികള്‍ യാത്ര വൈകിപ്പിക്കും.
മഹാസമുദ്രങ്ങളും പര്‍വതങ്ങളും കടന്ന് വര്‍ഷങ്ങളായി ഒരിടത്തുതന്നെ വിരുന്നുവരുന്ന ദേശാടനപ്പക്ഷികളുണ്ട്. ദേശാടനപ്പക്ഷികള്‍ക്ക് യാത്രാവഴിയിലെ നദികളും തടാകങ്ങളും ഓര്‍ത്തുവെക്കാന്‍ കഴിയുമത്രേ. പിന്നീടുള്ള യാത്രകളില്‍ ഈ വഴിയടയാളങ്ങള്‍ അവയെ വഴി തിരിച്ചറിയാന്‍ സഹായിക്കും. ദേശാടനപ്പക്ഷികളുടെ കൊക്കിലും കണ്ണിലുമുള്ള ചില രാസപദാര്‍ഥങ്ങള്‍ക്ക് ഭൂമിയുടെ കാന്തികശക്തിയോട് പ്രതികരിക്കാന്‍ കഴിയുമത്രേ. പക്ഷേ, എല്ലാ ദേശാടനപ്പക്ഷികളുടെയും കൊക്കിലും കണ്ണിലും ഈ സവിശേഷ രാസവസ്തുക്കളുണ്ടോ എന്നതിന് തെളിവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.