സമുദ്രങ്ങളിലെ മഞ്ഞുപാളി ‘എക്കാലത്തെയും കുറഞ്ഞ’ നിലയിലെത്തിയെന്ന് ശാസ്ത്രജ്ഞർ

ലണ്ടൻ: ആഗോള സമുദ്ര മഞ്ഞുപാളികളുടെ അളവിൽ റെക്കോർഡ് താഴ്ച അടയാളപ്പെടുത്തിയതായും ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങൾ അന്തരീക്ഷം മലിനമാക്കിയതിന്റെ ലക്ഷണമാണിതെന്നും ശാസ്ത്രജ്ഞർ.

ഉത്തര-ദക്ഷിണ ധ്രുവങ്ങൾക്ക് ചുറ്റുമുള്ള ഹിമത്തിന്റെ സംയോജിത വിസ്തീർണ്ണം ഫെബ്രുവരി ആദ്യം പുതിയ ദൈനംദിന കണക്കിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി. മാസത്തിന്റെ ശേഷിക്കുന്ന കാലയളവിൽ മുൻ റെക്കോർഡിനേക്കാൾ താഴെയായിരുന്നുവെന്ന് യൂറോപ്യൻ യൂനിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവന വിഭാഗം പുറത്തുവിട്ടു.

ചൂടുള്ള ലോകത്തിന്റെ അനന്തരഫലങ്ങളിലൊന്ന് കടലിലെ ഐസ് ഉരുകുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ സാമന്ത ബർഗസ് പറഞ്ഞു. ഫെബ്രുവരി തുടക്കത്തിൽ തന്നെ ഉത്തരധ്രുവത്തിൽ തീവ്രമായ താപ വ്യതിയാനം ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നു. ഇത് താപനില ശരാശരിയേക്കാൾ 20 സെൽഷ്യസിൽ കൂടുതൽ ഉയരാനും ഐസ് ഉരുകാനുള്ള പരിധി കടക്കാനും കാരണമായി.

കടൽ ഹിമത്തിന്റെ അഭാവം താപവർധനവിനെ ത്വരിതപ്പെടുത്തുമെന്ന് ഫിന്നിഷ് കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ മിക്ക റാന്റനെൻ പറഞ്ഞു.

Tags:    
News Summary - Global sea ice hit ‘all-time minimum’ in February, scientists say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.