വനനഗരം ചിത്ര്കകാരന്‍റെ ഭാവനയിൽ
ദശലക്ഷക്കണക്കിന് മനുഷ്യർക്കു വേണ്ടിയുളള, പ്രകൃതിയോടോപ്പെം നിലകൊളളുന്ന പരിസ്ഥിതി സൗഹൃദ പദ്ധതി ശ്രദ്ധയാകർഷിക്കുകയാണ്. എഴുത്തുകാരനും നിക്ഷേപകനും മുൻ ഗാർഡിയൻ പത്രപ്രവർത്തകനുമായ ശിവ് മാലിക് മുന്നോട്ട് വെച്ച ‘വന നഗരം’ പദ്ധതിയാണിത്. ഇതെക്കുറിച്ച് ‘ഗാർഡിയൻ’ ആണ് റിപ്പോർട്ട് ചെയ്തത്. നഗരവികസനവും പ്രകൃതിയുടെ പുനഃസ്ഥാപനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പത്തു ലക്ഷം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന ‘വനനഗരം’ യാഥാർത്ഥ്യമാക്കാൻ ഇംഗ്ലിലെ ക്രോസ്-പാർട്ടി പ്രചാരകരുടെ സഖ്യം ശ്രമിക്കുന്നു. ഈ പാർലമെന്റിന്റെ അവസാനത്തോടെ നിർമാണം ആരംഭിക്കും. 1960കളിൽ നിർമിച്ച ‘മിൽട്ടൺ കീൻസ്’ ഹരിത നഗരത്തിനുശേഷം ഇംഗ്ലണ്ടിലെ ആദ്യത്തെ അത്തരമൊരു പദ്ധതിയാണിത്.
ഭവനനിർമാണത്തിന്റെയും കടത്തിന്റെയും കാര്യത്തിൽ ‘മില്ലേനിയലുകൾ’ നേരിടുന്ന പരുക്കൻ സാഹചര്യത്തെക്കുറിച്ചും, അവരുടെ മുൻ തലമുറകളുടേതുപോലെ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണെന്ന വസ്തുത മുൻ നിർത്തിയും അദ്ദേഹം സമീപ വർഷങ്ങൾ ഇതെക്കുറിച്ച് നിരന്തരം എഴുതി. ഇപ്പോൾ തന്റെ ആശയങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയാണ്
പ്രകൃതിയോട് ഇഴുകി ചേർന്നുളള പുതു വന നഗരം കേംബ്രിഡ്ജിന്‍റെ കിഴക്ക്ഭാഗത്തായാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന നാലു മുറികളോടു കൂടിയ മോഡുലർ വീടുകളായിരിക്കും ഇതിൽ. വില കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായിരിക്കും. പ്രകൃതിയെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വീടുകൾ പണിയുന്നത്.
റെയിൽ ലിങ്കുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിലുളളതായിരിക്കും ‘ഗ്രീൻ ഫോറസ്റ്റ് നഗരങ്ങൾ’. ഇത് കോർപറേറ്റ് ലാഭത്തിലായിരിക്കില്ല, ഒരു കമ്യൂണിറ്റി ലാൻഡ് ട്രസ്റ്റിന്‍റെ കീഴിലായിരിക്കും ഇത്തരം വീടുകളുടെ നിയന്ത്രണം. വീടുകളുടെ വില ദീർഘകാലത്തേക്ക് നിയന്ത്രണത്തിൽ തുടരും. ആൽബിയോൺ സിറ്റി ഡെവലപ്മെന്‍റ് കോർപറേഷൻ എന്ന പ്രത്യേക ഏജൻസിയായിരിക്കും പദ്ധതി നിയന്ത്രിക്കുക.
സമീപത്തെ ജലസേചനങ്ങളും ജലസ്ത്രോതസുകളും പുനഃസംരക്ഷിക്കാനും പദ്ധതി ഉണ്ട്. ജലക്ഷാമമേഖലയിൽ റിസർവേയറുകളും മറ്റ് ജല അടിസ്ഥാന സൗകര്യങ്ങളും പണിയും. നിലവിലുളള വനപ്രദേശങ്ങളും പരിസ്ഥിതി സംരക്ഷണ മേഖലകളും സംരക്ഷിക്കുമെന്നും വ്യക്തമാക്കുന്നു.
ഭവന വകുപ്പുമായി ശിവ് മാലിക് ചർച്ചകൾ നടത്തിവരികയാണ്. വന നഗരത്തിനായുള്ള നിർദേശം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ സമാനമായ പ്രദേശത്ത് വനനഗരങ്ങളുടെ ഒരു ശൃംഖല നിർമിക്കാനുള്ള അഭിലാഷം സർക്കാർ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്. ഗ്രീൻ പാർട്ടി പ്രചാരകരും വലതുപക്ഷ ചിന്താഗതിക്കാരുടെ നേതാക്കളും ഉൾപ്പെടെ രാഷ്ട്രീയ സ്പെക്ട്രത്തിൽ 800 റോളം പേർ മാലിക്കിനെ പിന്തുണക്കുന്നവരിൽ ഉൾപ്പെടുന്നു.
പ്രകൃതി സംരക്ഷണവും നഗരവികസനവും ഒരുമിച്ച് നടപ്പാക്കുന്ന അപൂർവ മാതൃക യായ പദ്ധതിയെ ചൊല്ലി ചില അഭിപ്രായ ഭിന്നതകളും നിലവിൽ ഉണ്ട്. കൃഷിയിടം പദ്ധതിക്കായി വിട്ട് നൽകുന്നത് സംബന്ധിച്ചുളളതാണ് അത്. ഭൂമി വിട്ടുനൽകുന്നുവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നാണ് മാലിക്ക് പറയുന്നത്.
അതുപോലെ പരിസ്ഥിതി വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്നതിനെ സംബന്ധിച്ച് ചില പരിസ്ഥിതി പ്രവർത്തകർ സംശയം ഉന്നയിക്കുന്നുണ്ട്. ഇതിനു വേണ്ട ചെലവുകളും അനുമതികളും വലിയ വെല്ലുവിളികൾ തന്നെയാണ്. എന്നാൽ, പദ്ധതി വിജയിച്ചാൽ ഭാവി ലോകത്തിന് ഒരു ‘ഗ്രീൻ ഫോറസ്റ്റ് മാതൃക’യായിരിക്കും ലഭിക്കാൻ പോകുന്നതെന്ന് ഇതിന്റെ പിന്നിലുള്ളവർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.