കൊടും ചൂട്: വില്ലൻ ഈർപ്പം തന്നെ

തൃശൂർ: കൂടിയ അന്തരീക്ഷ ഈർപ്പമാണ് ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് (ഫീൽ ടെംപറേച്ചർ) കഠിനമാക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ. താരതമ്യേന കുറഞ്ഞ അന്തരീക്ഷ താപനില ഉണ്ടായാൽ പോലും ഈർപ്പത്തിന്റെ അംശം കൂടുതലാണെങ്കിൽ അനുഭവിക്കുന്ന ചൂട് യഥാർഥത്തിലുള്ളതിനേക്കാൾ വളരെ കൂടിയിരിക്കും. കേരളത്തിലെ കടലും ജലാശയങ്ങളും മൂലം ബാഷ്പീകരണം നന്നായി നടക്കുന്നതാണ് ഈർപ്പ സാന്നിധ്യം കൂടാൻ കാരണം. 60 ശതമാനത്തിന് മുകളിൽ അന്തരീക്ഷത്തിൽ ഈർപ്പ സാന്നിധ്യമുണ്ട്. ഇതാണ് പുഴുക്ക് വല്ലാതെ വർധിപ്പിക്കുന്നത്.

ഈർപ്പം കൂടിയ സാഹചര്യത്തിൽ ശരീരത്തിൽ ബാഷ്പീകരണം നടക്കാത്തതിനാൽ അസ്വസ്ഥത കഠിനവുമാവും. ആറു ജില്ലകളിൽ സൂര്യാഘാത സാധ്യത പ്രവചിച്ചതിന് പിന്നിലെ കാരണവും ഇതാണ്. ഒപ്പം ഭൗമവികിരണങ്ങൾ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് തടയപ്പെടുന്നതാണ് രാത്രിയിൽ ചൂട് കൂടാനിടയാക്കുന്നത്.

പുലർച്ചെ പോലും വിയർക്കുന്ന സാഹചര്യമാണിത് സൃഷ്ടിക്കുന്നത്. നിലവിൽ സ്വയം നിയന്ത്രിത താപമാപിനികളിൽ മാത്രമാണ് 40 സെന്റി ഗ്രേഡിന് മുകളിൽ ചൂട് രേഖപ്പെടുത്തുന്നത്. നട്ടുച്ച സമയത്താണ് സൗര വികിരണ തോത് കൂടുതലുണ്ടാവുന്നത്. എന്നാൽ, കൂടിയ താപനില രേഖപ്പെടുത്തുന്നത് രണ്ടിനും മൂന്നിനും ഇടയിലാണ്. ഒരു ദിവസത്തെ കൂടിയ താപനിലയും ആ ദിവസത്തെ അന്തരീക്ഷ ഈർപ്പത്തിന്റെ അളവുമാണ് അനുഭവപ്പെടുന്ന ചൂടിനെ നിർണയിക്കുന്നത്.

തെളിഞ്ഞ ആകാശത്തിൽ മാത്രമേ ഭൗമവികരണങ്ങളുടെ തിരിച്ചുപോക്ക് സാധ്യമാവൂ. മേഘാവൃതമായ അന്തരീക്ഷത്തിൽ ഇത് അസാധ്യമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മേഘരൂപവത്കരണം അനുകൂലഘടകമാണ്. ഈ ആഴ്ചയിൽ അവസാനം കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി. ഇതോടെ കനത്തചൂടിന് അൽപം ആശ്വാസമുണ്ടാവും. കടലിൽ നിന്നുള്ള ഈർപ്പത്തിന് അപ്പുറം പ്രാദേശിക ഘടകങ്ങൾ കൂടി ഒത്തുവന്നാൽ മാത്രമേ മഴ സാധ്യത നിഴലിക്കൂ. അതേസമയം മാർച്ച് 15നും 20നുമിടയിൽ കേരളത്തിന് പരമ്പരാഗതമായി വേനൽമഴ ലഭിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

നിര്‍ജലീകരണം, ദേഹാസ്വാസ്ഥ്യം; ജാഗ്രത വേണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ടു കൂ​ടു​ന്ന​തി​നൊ​പ്പം നി​ര്‍ജ​ലീ​ക​ര​ണ​വും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. സൂ​ര്യാ​ത​പ​മേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം ആ​​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്​ വ്യ​ക്ത​മാ​ക്കി.

ചി​ക്ക​ന്‍പോ​ക്‌​സ്, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം. കെ​ട്ടി​ട​ങ്ങ​ള്‍ക്ക് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ സ​മ​യ​ക്ര​മം ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന്​ വ​രെ​ നേ​രി​ട്ടു​ള്ള വെ​യി​ല്‍ ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

ക​ട​ക​ളി​ല്‍നി​ന്നും പാ​ത​യോ​ര​ങ്ങ​ളി​ല്‍നി​ന്നും ജ്യൂ​സ് കു​ടി​ക്കു​ന്ന​വ​ര്‍ ന​ല്ല വെ​ള്ള​വും ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. പ്രാ​യ​മാ​യ​വ​ര്‍, ചെ​റി​യ കു​ട്ടി​ക​ള്‍, ഗ​ര്‍ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍, വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ചേ​ര്‍ന്ന് ജ്യൂ​സ് ക​ട​ക​ളി​ലു​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ചു​ള്ള​താ​ണോ​യെ​ന്ന് പ​രി​ശോ​ധ​ന​ ന​ട​ത്തും. തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളും ജാ​ഗ്ര​ത പു​ല​ര്‍ത്ത​​ണ​ം -മ​​ന്ത്രി വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Extreme heat: The villain is humidity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.