കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്പിലെ ജലശേഖരം വറ്റുന്നു

യൂറോപ്പിലെ ജലശേഖരത്തിന്റെ വലിയൊരു ഭാഗം വറ്റിക്കൊണ്ടിരിക്കുകയാണെന്ന് രണ്ട് പതിറ്റാണ്ടുകളായി ഉപഗ്രഹ ഡാറ്റ ഉപയോഗിച്ചുള്ള ഒരു പുതിയ വിശകലനം വെളിപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സ്പെയിൻ, ഇറ്റലി മുതൽ പോളണ്ട്, യു.കെയുടെ ചില ഭാഗങ്ങൾ വരെ തെക്കൻ, മധ്യ യൂറോപ്പിലുടനീളം ശുദ്ധജല ശേഖരം ചുരുങ്ങുകയാണ്.

‘വാട്ടർഷെഡ് ഇൻവെസ്റ്റിഗേഷൻസു’മായും ‘ഗാർഡിയനു’മായും സഹകരിച്ച് പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞർ ഭൂമിയുടെ ഗുരുത്വാകർഷണ മണ്ഡലത്തിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുന്ന ഉപഗ്രഹങ്ങളിൽ നിന്നുള്ള 2002-24ലെ ഡാറ്റ വിശകലനം ചെയ്താണ് ഈ ക​​ണ്ടെത്തൽ നടത്തിയത്.

ജലത്തിന് ഭാരമുള്ളതിനാൽ ഭൂഗർഭജലത്തിലെ മാറ്റങ്ങൾ, നദികൾ, തടാകങ്ങൾ, മണ്ണിലെ ഈർപ്പം, ഹിമാനികൾ എന്നിന്‍വിശകലനത്തിനായുള്ള ഉപഗ്രഹ സിഗ്നലിൽ ദൃശ്യമാകും. ഇത് എത്രത്തോളം വെള്ളം സംഭരിക്കപ്പെട്ടിട്ടുണ്ടെന്ന് ഫലപ്രദമായി അളക്കാൻ അനുവദിക്കുന്നു.

കണ്ടെത്തലുകൾ ഒരു കടുത്ത അസന്തുലിതാവസ്ഥ വെളിപ്പെടുത്തുന്നുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിന്റെ വടക്കും വടക്കുപടിഞ്ഞാറും പ്രത്യേകിച്ച് സ്കാൻഡിനേവിയ, യു.കെ, പോർച്ചുഗൽ എന്നിവയുടെ ചില ഭാഗങ്ങൾ നനവുള്ളതായി കാണിച്ചു. അതേസമയം യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, റൊമാനിയ, യുക്രെയ്ൻ എന്നിവയുൾപ്പെടെ തെക്കു-തെക്കു കിഴക്ക് ഭാഗങ്ങളുടെ വലിയ തോതിൽ വരണ്ടുപോകുന്നതായും. 

ഡാറ്റയിൽ കാലാവസ്ഥാ തകർച്ച കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മൊത്തം ഭൗമ ജലസംഭരണ ​​ഡാറ്റയെ കാലാവസ്ഥാ ഡാറ്റാസെറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ജല വരൾച്ചാ പ്രവണതകൾ കടുത്തതോതിലാണെന്ന് യു.സി.എല്ലിലെ പ്രഫസർ മുഹമ്മദ് ഷംസുദ്ദുഹ പറഞ്ഞു.

കാർബൺ ബഹിർഗമനം കുറക്കുന്നതിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള രാഷ്ട്രീയക്കാർക്ക് ഇത് ഒരു ഉണർവിനുള്ള വിളിയായിരിക്കുമെന്ന് ഷംസുദ്ദുഹ പറഞ്ഞു. താപനം 1.5സെൽഷ്യസ് ആയി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചല്ല നമ്മൾ ഇനി സംസാരിക്കേണ്ടത്. അതിനേക്കാൾ ഉപരിയായി, വ്യാവസായികത്തിനു മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസിലേക്ക് നമ്മൾ നീങ്ങുകയാണ്. അതിന്റെ അനന്തരഫലങ്ങൾ നമ്മൾ ഇപ്പോൾ കാണുകയാണ്’- അദ്ദേഹം മുന്നറിയിപ്പു നൽകി.

Tags:    
News Summary - Europe's water resources are drying up due to climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.