എൻഡോസൾഫാൻ സമരം: ദയാബായി അറസ്റ്റിൽ -VIDEO

തിരുവനന്തപുരം : എ​ൻ​ഡോ സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം നടത്തിയ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യിയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 5.40 ഓടെയാണ്  ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് അററസ്റ്റ് ചെയ്തതെന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ അ​മ്പ​ല​ത്ത​റ കു​ഞ്ഞികൃ​ഷ്ണ​ൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈമാസം രണ്ടിനാണ് അവർ നിരാഹാര സമരം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോക്ടർ എത്തി ദയാബായിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു.


എന്നാൽ, വൈകീട്ടോടെ പൊലീസ് എത്തിയപ്പോൾ കെ റെയിൽ സമരത്തിൽ സ്ത്രീകളെ വലിച്ചിഴച്ചതുപോലെ തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ദയാബായി പറഞ്ഞു. പൊലീസുമായി തർക്കമുണ്ടായെങ്കിലും ബലംപ്രയോഗിച്ച് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരും. കാസർകോട് ദുരിതം അനുഭവിക്കുന്ന ഇരകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ മനുഷ്യത്വപരമായി ഇടപെടൽ നടത്തണം. അതിന് പകരം പൊലീസ് ഇടപെടൽ നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ച രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ വ്യ​ക്തി എ​ന്ന നി​ല​യി​ൽ അ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന്​ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ്​ സ​ഹ​ന​സ​മ​ര​ത്തി​ന് ത​യാ​റാ​യ​തെ​ന്നും ദ​യാ​ബാ​യി പ​റ​ഞ്ഞു. ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ഘ​ട​ന​പ​ര​മാ​ണ്. അ​ത് നി​റ​വേ​റ്റാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ദ​യാ​ബാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കാ​സ​ർ​കോ​ടി​നെ ഉൾപ്പെടുത്തുക, ജി​ല്ല​യി​ലെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ​ചി​കി​ത്സ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ന​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കാ​യി ന​ട​ത്താ​റു​ള്ള ചി​കി​ത്സ ക്യാ​മ്പ്​ പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. കൂ​ടം​കു​ളം ആ​ണ​വ​നി​ല​യ വി​രു​ദ്ധ സ​മ​ര​നേ​താ​വ് എ​സ്.​പി. ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തത്. 

Tags:    
News Summary - endosulfan strike: Dayabai arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.