വേനൽചൂട് കൂടി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടർച്ചയായി 10 കോടി യൂനിറ്റ് തൊട്ട്

തിരുവനന്തപുരം: വേനൽ ചൂട് കൂടിയപ്പോൾ ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂനിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂനിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂനിറ്റ് ഉപയോഗിച്ചിരുന്നു.

പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസം തോറും ഒരു ശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 36 ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 35 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂനിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്. ഈവര്‍ഷം മാര്‍ച്ച് 13ന് 9.022 കോടി യൂനിറ്റും മാര്‍ച്ച് 14 ന് 9.204 കോടി യൂനിറ്റും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Electricity consumption in Kerala has continuously touched 10 crore units due to summer heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.