തുള്ളിവെള്ളമില്ലാതെ കുപ്പിക്കകത്തെ ചെറു ഭൂമി; അവിടെ മഞ്ഞും തണുപ്പും വെയിലുമുണ്ട്

ഭൂമിയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ‘ടെറേറിയം’. അഥവാ അടച്ചു​കെട്ടിയ ആവാസ വ്യവസ്ഥ. 450 കോടിയോളം വർഷം പഴക്കമുണ്ട് അതിന്. മഞ്ഞും മഴയും തണുപ്പും ചൂടും സൂക്ഷ്മ ജീവികളും ഇവിടെയുണ്ട്. സൂര്യപ്രകാശമല്ലാതെ ഇവിടേക്ക് പുറത്തുനിന്ന് ഒന്നും വരുന്നില്ല. തിരിച്ച് പുറത്തേക്ക് ഒന്നും പോവുന്നുമില്ല.

ഈ സവിശേഷതകളെല്ലാമുള്ള ഭൂമിയെ ഒരു കുപ്പിക്കുള്ളിലേക്ക് കൊണ്ടുവന്നാലോ​? നടക്കാത്ത കാര്യമെന്ന് തോന്നുന്നുമെങ്കിലും സത്യമായിട്ടും നടക്കുമെന്ന് പതിറ്റാണ്ടുകൾക്കു മുന്നേ ഡേവിഡ് ലാറ്റിമർ എന്ന മനുഷ്യൻ തെളിയിച്ചു. ഒരു ചെറു കൗതുകത്തോടെയാണ് അന്ന് കുപ്പിയിൽ വെള്ളവും കമ്പോസ്റ്റും വിത്തുകളും നിക്ഷേപിച്ച് സീൽ ചെയ്ത ഒരു തോട്ടം അഥവാ ‘ടെറേറിയം’ സൃഷ്ടിക്കാൻ ഡേവിഡ് ലാറ്റിമർ തീരുമാനിച്ചത്. എന്നാൽ, സ്വയം അതിജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ ജീവിക്കുന്ന തെളിവായി അത് മാറുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

1960ൽ ലാറ്റിമർ നിർമിച്ച ടെറേറിയം/കുപ്പിത്തോട്ടം പിന്നെയിങ്ങോട്ട് പഴക്കംചെന്ന സുസ്ഥിര ആവാസ വ്യവസ്ഥയായി ഇന്നും നിലകൊള്ളുന്നു. അമ്പരപ്പിക്കുന്ന കാര്യം പതിറ്റാണ്ടുകളായി വെള്ളമൊഴിക്കലോ മറ്റ് പിന്തുണയോ ഇല്ലാതെ അത് അഭിവൃദ്ധി പ്രാപിച്ചു എന്നതാണ്. 65 വർഷത്തിനുള്ളിൽ ഒരിക്കൽ മാത്രമാണ് താൻ ഇതിന് വെള്ളം നൽകിയതെന്ന് ലാറ്റിമർ അവകാശപ്പെടുന്നു. അതിനാൽ തന്നെ ലാറ്റിമറിന്റെ സീൽ ചെയ്ത ഗ്ലാസ് ബോട്ടിൽ ടെറേറിയം സ്വയം നിലനിൽക്കുന്ന ഒരു അത്ഭുതമാണ്.

വളരെക്കാലം മുമ്പ് മുറിച്ചെടുത്ത ഒരു ചെടിക്കഷ്ണത്തിൽ നിന്നാണ് അദ്ദേഹം ടെറേറിയം സൃഷ്ടിച്ചത്. വർഷങ്ങൾകൊണ്ട് ആ ചെടി കുപ്പിയുടെ ഉൾ​വശം മുഴുവനായി മൂടി. അതി​നകത്തെ മുഴുവൻ ഇലകളും പലതവണ കൊഴിഞ്ഞില്ലാതാവുകയും വീണ്ടും തഴച്ചുവളരുകയും ചെയ്തു.


ഒരിക്കൽ മാത്രമേ അദ്ദേഹം കുപ്പി തുറന്നിട്ടുള്ളൂ. 1972ൽ ആയിരുന്നു അത്. എന്നിട്ടും പതിറ്റാണ്ടുകളായി പുറത്തുനിന്നുള്ള ഒരു ഇടപെടലുകളില്ലാതെ അത് തഴച്ചുവളരുന്നു. അതെങ്ങനെ സംഭവിക്കുന്നു? അടച്ചിട്ട അന്തരീക്ഷത്തിൽ എന്തൊക്കെ നടക്കുമെന്ന് ഈ സീൽ ചെയ്ത കുപ്പിത്തോട്ടം കാണിച്ചുതരുന്നു.

ലാറ്റിമറിന്റെ ടെറേറിയത്തിൽ നിശ്ചിത അളവ് വെള്ളം, കമ്പോസ്റ്റ്, ജൈവവസ്തുക്കൾ, സ്പൈഡർവോർട്ട് വിത്തുകൾ എന്നിവ നിറച്ചിരുന്നു. 10 ഗാലൺ അളവുള്ള ഗ്ലാസ് കുപ്പിക്കുള്ളിൽ ചെറു ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. അടച്ച പരിതസ്ഥിതിയിൽ വളരുന്ന സസ്യമായ സ്പൈഡർവോർട്ട് തെരഞ്ഞെടുത്തതാണ് ടെറേറിയത്തിന്റെ വിജയത്തിന്റെ താക്കോൽ.

കുപ്പി അടച്ചതിനുശേഷം 10 ​​വർഷത്തിലേറെ കിടന്നു. 1972ൽ അൽപം വെള്ളം കൊടുക്കാൻ അദ്ദേഹം അത് തുറന്നു. ടെറേറിയം നിർമിച്ചതിനുശേഷമുള്ള ഏക ഇടപെടൽ ആയിരുന്നു അത്. എന്നിട്ടുമെങ്ങനെ അത് അതിജീവിച്ചു?

ഒരു വർഷത്തിലധികം അതിജീവിക്കുന്ന അടച്ച ടെറേറിയം നിർമിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാൽ, ഏറ്റവും പഴക്കം ചെന്ന ഭൂമി ഇപ്പോഴും സജീവമാണെന്നറിയുക. അഥവാ നമ്മൾ തികച്ചും സജ്ജീകരിച്ച ഒരു ടെറേറിയത്തിലാണ് ജീവിക്കുന്നത്. 450 കോടി വർഷങ്ങളായി അത് സ്വയം നിലനിൽക്കുന്നു. കാർബൺ ഡൈ ഓക്സൈഡ്, ജലബാഷ്പം, പോഷകങ്ങൾ എന്നിവ പുനഃരുപയോഗിച്ച് ജീവൻ നിലനിർത്തുന്നത് പോലുള്ള നിരവധി ചക്രങ്ങൾ ഈ ഭൂമിയിൽ തടസ്സമില്ലാതെ നടക്കുന്നു. ഈ പ്രകൃതിദത്ത പ്രക്രിയകളെ പഠിക്കുന്നത് ലാറ്റിമറിന്റെ ടെറേറിയങ്ങൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു.

ഭൂമിയിൽ ഓരോ വേനൽകാലത്തും വനങ്ങൾ വെന്തുരുകുമ്പോൾ അവ വലിയ കാർബൺ സിങ്കുകളായി മാറും. ഒരു ചെറിയ ടെറേറിയത്തിലെ ജീവനുള്ള സസ്യങ്ങളെപ്പോലെ വനങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യും. എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്താമെന്നും നമുക്ക് കാണിച്ചുതരുന്നു ഡേവിഡ് ലാറ്റിമറിന്റെ സീൽഡ് ഗാർഡൻ. 


സീൽ ചെയ്ത ടെറേറിയത്തിനുള്ളിലെ ഈർപ്പം ആണ് ആവാസവ്യവസ്ഥയെ നിലനിർത്തിയത്. സ്വയം നിലനിൽക്കുന്ന ആവാസവ്യവസ്ഥയുടെ ഹൃദയമാണ് പ്രകാശ സം​ശ്ലേഷണവും ശ്വസനവും. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡൈ ഓക്സൈഡിനെ കാർബോഹൈഡ്രേറ്റുകളാക്കി മാറ്റുകയും ഊർജം സംഭരിക്കുകയും ചെയ്യുന്നു. ബാക്ടീരിയകൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്നു. അവയുടെ ശ്വസന സമയത്ത് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. ഇത് സസ്യങ്ങൾ ഉപയോഗിക്കുന്നു. ഈ തുടർച്ചയായ രാസപ്രവർത്തനം ടെറേറിയത്തിലെ സസ്യങ്ങളെ ജീവിക്കാൻ അനുവദിക്കുന്നു.

പോഷക പുനഃരുപയോഗവും ജലചക്രവും ഒരു ആവാസവ്യവസ്ഥയിൽ പ്രധാനമാണ്. സസ്യങ്ങളിലൂടെയുള്ള ജലചക്രങ്ങൾ അവയുടെ വേരുകളിലൂടെ ആഗിരണം ചെയ്യുകയും വായുവിലേക്ക് മാറ്റുകയും അത് വീണ്ടും അടിത്തട്ടിലേക്ക് ഘനീഭവിക്കുകയും ചെയ്യുന്നു. ജൈവവസ്തുക്കൾ നശിച്ച് സസ്യങ്ങളുടെ വളർച്ചക്ക് ആവശ്യമായ പോഷകങ്ങൾ പുനഃരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇതാണ് പ്രകൃതിയുടെ കാര്യക്ഷമത. ഇതാണ് ലാറ്റിമറുടെ കുപ്പിത്തോട്ടത്തിനകത്തും സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും.

Tags:    
News Summary - Decades later, a small earth inside a bottle; there is snow, rain, cold, and sun.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.