ബംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഉടൻതന്നെ ആഞ്ഞടിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. നവംബർ 30 മുതൽ തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ദിത്വ ചുഴലിക്കാറ്റ് കനത്ത മഴക്ക് കാരണമാകും.
സെൻയാർ ചുഴലിക്കാറ്റ് ദുർബലമാകുന്നതോടെ ദിത്വ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്ന് മുന്നറിയിപ്പുണ്ട്. ഈ ചുഴലിക്കാറ്റിന്റെ ആഘാതം വ്യാപിക്കുമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.